മ്യൂസിയം ലൈംഗികാതിക്രമം; പ്രതി സന്തോഷിനെ ജോലിയിൽ നിന്ന് പുറത്താക്കി, പ്രതിയെ തിരിച്ചറിഞ്ഞ് വനിത ഡോക്ടർ
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ ഡ്രൈവർ ആയിരുന്നു. ഇയാളെ ജോലിയിൽ നിന്നും പുറത്താക്കിയതായി മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: മ്യൂസിയത്തിൽ പ്രഭാത നടത്തത്തിന് എത്തിയ വനിതാ ഡോക്ടറിന് നേരെയുണ്ടായ ആക്രമത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പരാതിക്കാരിയായ വനിതാ ഡോക്ടർ തന്നെയാണ് പേരൂർക്കട സ്റ്റേഷനിൽ വെച്ച് പ്രതിയെ തിരിച്ചറിഞ്ഞത്. കേസിൽ സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മലയിൻകീഴ് സ്വദേശിയാണ് സന്തോഷ് .ജലവിഭവ വകുപ്പിലെ താൽക്കാലിക ഡ്രൈവറാണ്
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ ഡ്രൈവർ ആയിരുന്നു. ഇയാളെ ജോലിയിൽ നിന്നും പുറത്താക്കിയതായി മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രതി തലമൊട്ടയടിച്ചെന്ന് പരാതിക്കാരി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്തിച്ചത്.
ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും പ്രതിക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിക്കാരി വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയ പരിസരത്ത് യുവതി ആക്രമിക്കപ്പെടുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...