വയനാട്: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെച്ച് മുൻ മന്ത്രി കെ.രാജുവിന് അറിവുണ്ടായിരുന്നതായി ആരോപണം. കേസിലെ പ്രതി റോജി അഗസ്റ്റിൻരെ സുഹൃത്തും വയനാട് ടിംബർ മർച്ചൻറ് അസ്സോസിയേഷൻ ഭാരവാഹിയും കൂടിയായ ബെന്നി. തടഞ്ഞില്ലെങ്കിൽ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും ബെന്നി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രി കെ.രാജു,ഫോറസ്റ്റ് ഹെഡ്,അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല എന്നിവർക്ക് പരാതി നൽകിയിരുന്നെന്നും ബെന്നി പറയുന്നു. മുൻ റവന്യു,വനം മന്ത്രിമാർക്ക് വിഷയത്തിൽ അറിവുണ്ടായിരുന്നെന്ന് റോജി പറഞ്ഞതായും ബെന്നി പറയുന്നു.


ALSO READ: India Covid Updates: കൊവിഡിൽ ആശ്വാസ കണക്കുകൾ; തുടർച്ചയായ രണ്ടാം ദിനവും രോ​ഗികൾ ഒരുലക്ഷത്തിൽ താഴെ, മരണം 2,219


അഞ്ച് ജില്ലകളിലായാണ് മരം മുറി നടന്നത്. കേസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിങ്ങിനാണ് കേസിൻറെ മൊത്ത ചുമതല.


ALSO READ : India Covid Updates: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു, 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,00,636 പേർക്ക്


വയനാട്ടില്‍ മാത്രം 37 കേസുകള്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഇതിനോടകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി കേസിലെ പ്രതികളിലൊരാളായ ആന്റോയുടെ സഹോദരന്‍ റോജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് വ്യാപകമായ മരംകൊളള നടന്നിരിക്കുന്നത്. പലരുടെ പട്ടയ ഭൂമിയില്‍ നിന്നും ഇയാള്‍ മരങ്ങള്‍ മുറിച്ചെടുത്തു. മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിന്‍ ഒളിവിലാണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.