പത്തനംതിട്ട: പരുത്തിപ്പാറയിൽ കാണാതായ  നൗഷാദിനെ താൻ കൊലപ്പെടുത്തി കുഴിച്ചിട്ടു എന്നായിരുന്നു ഭാര്യ അഫ്സാന പോലീസിന് നൽകിയ മൊഴി. അഫ്സാന പറഞ്ഞ പ്രകാരം ഇരുവരും താമസിച്ചിരുന്ന പ്രദേശത്തെ് പോലീസ് പരിശോധന നടത്തി. വീടിനുള്ളിൽ വരെ കുഴിച്ച് നോക്കിയെങ്കിൽ മൃതദേഹാവശിഷ്ടമോ തെളിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. തുടർച്ചയായി അഫ്സാന മൊഴി മാറ്റുന്നതിനാൽ പോലീസാണ് കുടുക്കിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഫ്‌സാന ഇപ്പോള്‍ റിമാന്‍ഡിലാണ് ഇവർക്ക് മാനസിക പ്രശ്നങ്ങളിലുണ്ടോ എന്ന് പോലീസിന് സംശയമുണ്ട്. അപ്പോഴും അഫ്സാന എന്തിനാണ് നൗഷാദിനെ കൊന്നെന്ന് പോലീസിനോട് പറഞ്ഞത്, നൗഷാദ് നടന്നു പോകുന്നതായി കണ്ടു എന്ന് തുടങ്ങിയ മൊഴികളിലെ വൈരുധ്യം കുഴപ്പമാകും.


ALSO READ: Paruthippara Naushad Murder: കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചിട്ടത് ഭാര്യ? മൃതദേഹം കണ്ടെത്താൻ പോലീസ്


നൗഷാദിനെ കൊന്നെന്നും സമീപത്തുള്ള ആരാധനാലയത്തിന്റെ സെമിത്തേരിയില്‍ മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു അഫ്സാനയുടെ കുറ്റസമ്മതം. സമീപത്തെ സെമിത്തേരി ഇത്തരത്തിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഫ്സാനയുടെ പെരുമാറ്റം സംബന്ധിച്ച് നാട്ടുകാർക്കും ചിലത് പറയാനുണ്ട്.കുഞ്ഞുങ്ങളെ അനാവശ്യമായി അടിക്കൽ,അസഭ്യം പറയുക തുടങ്ങിയ ശീലങ്ങൾ ഇവർക്കുണ്ടെന്ന് കാണാതായ നൗഷാദിൻറെ മാതാപിതാക്കളും പറയുന്നു. ഇവരുടെ മുറിയിൽ ഇരുവരും തമ്മിലുള്ള സ്നേഹ ബന്ധം കാണിക്കുന്ന ചുവരെഴുത്തുകളുമുണ്ട്.


മൊഴികളിലെ പ്രശ്നങ്ങൾ കണ്ടെത്തിയതോടെ നൗഷാദ് ജീവനോടെ ഉണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്.  ഇനി ഒരു പക്ഷെ നുണ പരിശോധനക്ക് കൂടി അഫ്സാനയെ വിധേയയാക്കിയേക്കാം. എങ്കിൽ മാത്രമെ കേസിൻറെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ കഴിയു. മീൻ കച്ചവടവും ഡ്രൈവിങ്ങുമായിരുന്നു കലഞ്ഞൂർ സ്വദേശി നൗഷാദിന് ജോലി.അടുർ പരുത്തിപ്പാറയിൽ ഭാര്യ അഫ് സാനയുമൊത്ത് വാടക വീട്ടിൽ താമസിച്ച് വരുന്നതിനിടെയാണ് 2021 നവംബറിൽ നൗഷാദിനെ  കാണാതാവുന്നത്. കേസിൽ കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഫ്സാന സ്റ്റേഷനിൽ വിളിച്ച് നൗഷാദ് അടുരിലൂടെ നടന്ന് പോകുന്നത് കണ്ടതായി അറിയിച്ചത്.


ഇതായിരുന്നു കേസിലെ വഴിത്തിരിവ് അന്വേഷണത്തിൽ സീസി ടീവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് നൗഷാദിനെ കണ്ടെത്താനായില്ല  എന്നാൽ ഭർത്താവിനെ കണ്ടിട്ടും അഫ്സാന എന്താണ് വീട്ടിലേക്ക് വിളിക്കാതിരുന്നെന്ന സംശയമാണ് ഒടുവിൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചത്. പോലീസ് കസ്റ്റഡിയിൽ താൻ നൗഷാദിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തെന്ന് പറഞ്ഞ അഫ്സാനയുമായി സ്ഥലത്തെത്തിയെങ്കിലും ഒരുതെളിവും കണ്ടെത്താനായില്ല.  നൗഷാദ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ