Paruthippara Naushad Murder: കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചിട്ടത് ഭാര്യ? മൃതദേഹം കണ്ടെത്താൻ പോലീസ്

Paruthippara Naushad Murder: നൗഷാദിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കൂടല്‍ പോലീസ് പരാതിയിൽ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 04:13 PM IST
  • പരുത്തിപ്പാറയില്‍ അഫ്സാനയോടൊപ്പം വാടകയ്ക്കായിരുന്നു നൗഷാദ് താമസിച്ചിരുന്നത്
  • ഇതേ തുടര്‍ന്ന് നൗഷാദിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി
  • അഫ്സാന നൗഷാദിനെ കണ്ടിരുന്നതായി പോലീസിന് മൊഴി നൽകിയിരുന്നു ഇതാണ് കേസിലെ നിർണ്ണായക മൊഴി
Paruthippara Naushad Murder: കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചിട്ടത് ഭാര്യ? മൃതദേഹം കണ്ടെത്താൻ പോലീസ്

പത്തനംതിട്ട: ഒന്നര വർഷം പത്തനംതിട്ട പരുത്തിപ്പാറയില്‍ നിന്ന് കാണാതായ ആളെ ഭാര്യ തന്നെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. കലഞ്ഞൂര്‍പാടം സ്വദേശിയായ നൗഷാദിനെ (36) യാണ് ഒന്നര വർഷം മുൻപ് കാണാതായത്. സംഭവത്തിൽ നൗഷാദിൻറെ ഭാര്യ നൂറനാട് സ്വദേശിനി അഫ്സാനയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഏറത്ത് ഗ്രാമപഞ്ചായത്ത് പരിധിയില്‍ലെ പരുത്തിപ്പാറയില്‍ അഫ്സാനയോടൊപ്പം വാടകയ്ക്കായിരുന്നു നൗഷാദ് താമസിച്ചിരുന്നത്. പിന്നീട് 2021 നവംബര്‍ അഞ്ച് മുതല്‍ നൗഷാദിനെ കാണാനില്ലായിരുന്നു.ഇതേ തുടര്‍ന്ന് നൗഷാദിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കൂടല്‍ പോലീസ് പരാതിയിൽ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

Also Read: Crime News: കൊറോണ കാലത്തെ പ്രണയം, പിന്നാലെ ഒളിച്ചോട്ടവും വിവാഹവും; ഒടുവിൽ മാതാപിതാക്കളെയും ഭാര്യയെയും കുത്തികൊന്നു

ഇതിനിടയിൽ അഫ്സാന നൗഷാദിനെ കണ്ടിരുന്നതായി പോലീസിന് മൊഴി നൽകി. ഇതേ തുടർന്ന് പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. എന്നാൽ നൗഷാദിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ അഫ്സാന പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. ഇവരെ വിശദമായ ചോദ്യംചെയ്തതോടെ നൗഷാദിനെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തെന്ന നിഗമനത്തിലേക്ക് പോലീസ് എത്തി.

അഫ്സാന പറഞ്ഞ പ്രകാരം ഇവര്‍ താമസിച്ചിരുന്ന വീടിനു തൊട്ടടുത്ത ആരാധനാലയത്തിലെ സെമിത്തേരി പോലീസ് പരിശോധിച്ചെങ്കിലും മൃതദേഹം കുഴിച്ചിട്ട സ്ഥലം ആർക്കും കണ്ടെത്താനായില്ല. അഫ്സാനയും നൗഷാദും  നേരത്തേ തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. പ്രദേശത്ത് മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News