തൊടുപുഴ: ഒന്നര വര്‍ഷത്തോളമായി പത്തനംതിട്ടയില്‍നിന്ന് കാണാതായ നൗഷാദിനെ തൊടുപുഴയിൽ നിന്നും കണ്ടെത്തി. നൗഷാദിനെ  കണ്ടെത്താൻ സഹായമായത് തൊടുപുഴ ഡി.വെെ.എസ്.പി ഓഫീസിലെ സീനിയർ
സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ജയ്മോന്റെ സംയോചിതമായ ഇടപെടലും. ജയ്മോന്റെ ബന്ധു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് നൗഷാദിനെ കണ്ടെത്തുന്നതിലേക്ക് പോലീസിനെ നയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൊടുപുഴ ഡി വൈ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥനായ ജയ്മോന്റെ ബന്ധുവാണ് തൊടുപുഴയ്ക്കടുത്ത് തൊമ്മൻ‍ക്കുത്തിൽ നൗഷാദിനെ പോലെ ഒരാളുണ്ടെന്ന വിവരം കെെമാറിയത്. ലഭിച്ച വിവരം പോലീസ് ഉദ്യോഗസ്ഥൻ ആദ്യം സ്ഥിരീകരിച്ചു. പിന്നീട് നേരിൽ കണ്ട് ആളെ ബോധ്യപ്പെട്ട ശേഷം  ജീപ്പിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു.


ALSO READ: Paruthippara Naushad Murder: കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചിട്ടത് ഭാര്യ? മൃതദേഹം കണ്ടെത്താൻ പോലീസ്


കേസെടുത്തകാര്യങ്ങളൊന്നും നൗഷാദിന് ആദ്യം  അറിയില്ലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. ഭാര്യയുമായി പ്രശ്‌നം ഉണ്ടായിരുന്നതായി നൗഷാദ് പറഞ്ഞു. ഭാര്യ കൂട്ടിക്കൊണ്ടുവന്ന ആളുകൾ തന്നെ മര്‍ദിച്ചതായും നൗഷാദ് ആരോപിച്ചു. പേടി കാരണമാണ് താന്‍ നാട്ടില്‍നിന്നും പോയതെന്നും തിരോധാന വാര്‍ത്തകള്‍ കണ്ടിരുന്നില്ലെന്നും നൗഷാദ് പറഞ്ഞു.


ഭാര്യയുമായുള്ളപ്രശ്നത്തെതുടർന്ന് തൊടുപുഴയിലെ തൊമ്മൻകുത്തിലെത്തി ഒന്നര വർഷമായി താമസിച്ചു വരികയായിരുന്നു ഇയാൾ. തൊമ്മൻകുത്തിൽ നൗഷാദ് താമസിച്ച വീട്ടിലും ജോലിയെടുത്ത സ്ഥലത്തും തൊടുപുഴ പോലീസ് എത്തി പരിശോധന നടത്തി.021-ലാണ് നൗഷാദിനെ കാണാതായത്. മകന്‍റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദിന്‍റെ പിതാവ് കേസ് നല്‍കിയിരുന്നു.


2 ഈ കേസിന്‍റെ ചോദ്യംചെയ്യലിനിടെ നൗഷാദിന്‍റെ ഭാര്യ അഫ്‌സാന നല്‍കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇതോടെ അഫ്‌സാനയെ സംശയം തോന്നിയ പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ വഴക്കിനിടെ താന്‍ നൗഷാദിനെ തലയ്ക്കടിച്ചുകൊന്നുവെന്ന് അഫ്‌സാന പോലീസിനോട് പറഞ്ഞു.


നൗഷാദിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഫ്‌സാനയുടെ അറസ്റ്റ് രേഖപ്പെടുത്തി. നൗഷാദിനെ കണ്ടെത്തിയതോടെ ഒന്നര വർഷമായി നടത്തുന്ന തിരച്ചിലിനും ഇന്നലെ മുതൽ നടക്കുന്ന മൊഴി മാറ്റിപ്പറയൽ നാടകങ്ങൾക്കുമാണ് അവസാനമാകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.