തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യൻറെ മരണത്തിൽ സുഹൃത്തിൻറെ നിർണ്ണായക വെളിപ്പെടുത്തൽ. മരിക്കുന്നതിന് മുൻപ് നയനക്ക് ർദ്ദനമേറ്റിരുന്നതായി സുഹൃത്ത് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകി.  മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേനെയാണ് അന്വേഷണ സംഘത്തെ വിവരം അറിയിച്ചത്. നയന മരിക്കുന്നതിന് ഒരു മാസം മുൻപ് മർദ്ദനമേറ്റിരുന്നതായും ഭീക്ഷണി ഉണ്ടായിരുന്നതായും സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. ഭീക്ഷണിപ്പെടുത്തിയ വ്യക്തിയുടെ പേരും മൊഴിയിലുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സുഹൃത്ത് തൻറെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 

COMMERCIAL BREAK
SCROLL TO CONTINUE READING

ഇവർ താമസിച്ചിരുന്നത് നയനയുടെ അടുത്തായിരുന്നെന്നും വൈകീട്ട് നടക്കാനിറങ്ങുമ്പോൾ കവിളിൽ അടിയേറ്റ പാട് കണ്ട് കാര്യം തിരക്കിയിരുന്നെന്നും മൊഴിയിൽ പറയുന്നു. അതേസമയം ഇത് ക്രൈംബ്രാഞ്ച് എങ്ങിനെ പരിഗണിക്കും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.തിരുവനന്തപുരം ആൽത്തറയിലെ വീട്ടിൽ 2019 ഫെബ്രുവരി 24 നാണ് യുവ സംവിധായിക നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 

ALSO READ: Zee Malayalam News Exclusive : നയനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് മുക്കിയത് എന്തിന്? മരണം നടന്ന് നാല് വർഷത്തിന് ശേഷം പൊലീസിനെതിരെ കുടുംബം

രാവിലെ ഫോൺ വിളിച്ചിട്ട് ലഭിക്കാതെ ആയപ്പോൾ സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴാണ് നയനയെ മരിച്ച നിലയിൽ കാണുന്നത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗർ താഴ്ന്ന് കുഴഞ്ഞു വീണ് മരിച്ചെന്നാണ് ആദ്യഘട്ടത്തിൽ പുറത്തു വന്ന വിവരം. അങ്ങനെ തന്നെയാണ് നയനയുടെ കുടുംബവും സുഹൃത്തുക്കളും വിശ്വസിച്ചത്. മൃതദേഹം കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലും ആയിരുന്നു. 

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മഹസർ റിപ്പോർട്ട് തയ്യാറാക്കുന്നതിലടക്കം പ്രാഥമിക കാര്യങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയതാണ് മരിച്ച് നാല് വർഷം കഴിഞ്ഞിട്ടും നയനക്ക് നീതി കിട്ടാത്തതിന് കാരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കളും കുടുംബവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.