New Delhi: രാജ്യത്ത് പ്രതിദിനം  നടക്കുന്നത് 80 കൊലപാതകങ്ങള്‍.  രാജ്യത്ത് കഴിഞ്ഞ വര്‍ഷം 29,193 കൊലപാതകങ്ങളാണ് ഉണ്ടായത്.  നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (National Crime Records Bureau - NCRB) ആണ് ഈ വിവരം പുറത്തുവിട്ടത്   


COMMERCIAL BREAK
SCROLL TO CONTINUE READING

NCRBയുടെ റിപ്പോര്‍ട്ട് പ്രകാരം  2019 ൽ, പ്രതിവർഷം ശരാശരി 79 കൊലപാതകങ്ങളോടെ 28,915 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1 ശതമാനത്തിന്‍റെ  നേരിയ വർദ്ധനവാണ് 2020ല കാണിക്കുന്നത്.  


എന്നാല്‍, കൊലപാതകങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം  ഏതെന്ന ചോദ്യത്തിന്   ഉത്തര്‍ പ്രദേശ്‌  (Uttar Pradesh) ആണ് ഉത്തരം.  ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ വര്‍ഷം   3,779 കൊലപാതകങ്ങളാണ് നടന്നത്.  ബീഹാറില്‍   3,150,  മഹാരാഷ്ട്രയില്‍  2,163  കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  


Also Read: National Crime Records Bureau Report 2020 : 2020ൽ രാജ്യത്ത് ഏറ്റവും കൂടുതൽ പീഡന കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിൽ, സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടന്നിരിക്കുന്നത് യുപിയിൽ


എന്നാല്‍, രാജ്യത്ത്  ശരാശരി 80 കൊലപാതകങ്ങള്‍ നടക്കുമ്പോള്‍  77 ബലാത്സംഗവും നടക്കുന്നതായാണ്  ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.   2020 ല ഏറ്റവും കൂടുതല്‍  ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്  രാജസ്ഥാനിലാണ്.   5,310  കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  തൊട്ടുപിന്നില്‍  ഉത്തര്‍ പ്രദേശ്‌ ആണ്, 2,769  കേസുകള്‍.  2019 ലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍  2019ല്‍  62.3% ആയിരുന്നത് 2020 ല്‍  56.5%  ആയി കുറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.