തിരുവനന്തപുരം: നെടുമങ്ങാട് അമൃത ജ്വല്ലറിയിലെ മോഷണത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പ്രതികൾ പിടിയിൽ.   നെടുമങ്ങാട് ടൗണിൽ പ്രവർത്തിക്കുന്ന അമൃത ജ്വല്ലറിയിൽ നിന്നും ജനുവരി 27ന് പുലർച്ചേയാണ്  25 പവൻ സ്വർണവും ഒരു ലക്ഷം രൂപ വില വരുന്ന വെള്ളി ആഭരണങ്ങളും മോഷണം പോയത്. തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ഐപിഎസിന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ജില്ലയിലെ ചവറ നഹാബ് മൻസ്സിലിൽ വഹാബ് മകൻ  28 വയസ്സുള്ള നജീബും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും പിടിയിലായത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

നജീബ് രണ്ടു മാസമായി  തിരുവനന്തപുരം കരിമഠം കോളനിയിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്. കോഴി വേസ്റ്റ് എടുക്കുന്ന ജോലിയുടെ മറവിൽ നെടുമങ്ങാട്, ആറ്റിങ്ങൽ,ബാലരാമപുരം ഭാഗങ്ങളിൽ സഞ്ചരിച്ച് കടകൾ നോക്കി മനസ്സിലാക്കിയശേഷമാണ് നെടുമങ്ങാട് ടൗണിലെ അമൃത ജ്വല്ലറി തിരഞ്ഞെടുത്തത്. സഹായത്തിനു വേണ്ടിയാണ് കരിമഠം കോളനിയിലെ പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും നെടുമങ്ങാട് വിളിക്കോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത ഒരാളെയും കൂടെ കൂട്ടിയത്. ‌‌


ALSO READ: എംസി റോഡിൽ ഫാസ്റ്റ് ആൻറ് ഫ്യൂരിയസ്; ക്രെയിനിട്ട് പിടിച്ച് പോലീസ്, യുവാവും യുവതിയും പിടിയിൽ, കഞ്ചാവ് കണ്ടെടുത്തു


മോഷണത്തിനു ശേഷം  കിട്ടിയ സ്വർണവും വെള്ളിയാഭരണങ്ങളും ചാലയിലെ വിവിധ ജ്വല്ലറികളിൽ വിൽപ്പന നടത്തുകയും അതിൽ നിന്ന് കിട്ടിയ തുക ആർഭാട ജീവിതം നയിക്കാനും ആണ് പ്രതികൾ ഉപയോഗിച്ചത്. പിടിയിലായ നജീബ് കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിൽ അടിപിടി കേസുമായി ബന്ധപ്പെട്ട് രണ്ടുമാസം ജയിലിൽ കിടന്നപ്പോഴാണ് മോഷണത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കിയത്. നജീബിന്റെ ജേഷ്ഠൻ നഹാബ് നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. ഇപ്പോൾ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ മോഷണ കേസിന് അറസ്റ്റ് ചെയ്തു 2023 നവംബർ മാസം മുതൽ ജയിലിൽ കഴിഞ്ഞു വരികയാണ്. ‌‌‌


നജീബ് സമാനമായ ഏതെങ്കിലും മോഷണം മറ്റ് ജില്ലകളിൽ എവിടെയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചു വരുന്നു. നെടുമങ്ങാട് ഡിവൈഎസ്പി. ബി. ഗോപകുമാർ, നെടുമങ്ങാട് ഇൻസ്പെക്ടർ അനീഷ് ബി, നെടുമങ്ങാട് സബ് ഇൻസ്പെക്ടർ  മുഹ്സിൻ, ഡാൻസാഫ് സബ് ഇൻസ്പെക്ടർ ഡി. ഷാലു, ഷിബു, സജു, എസ്സിപിഒമാരായ സതികുമാർ, ഉമേഷ്ബാബു, അനൂപ് എന്നിവരാണ് അന്വഷണം സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ നാളെ റിമാൻഡ് ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.