തിരുവനന്തപുരം: നെടുമങ്ങാട് നവ വധു തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാലോട് സ്വദേശി ബിജു ടൈറ്റസ് (29) നെയാണ് സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പേരുർക്കട സ്വദേശി സംജിത (28) യുടെ മരണത്തിലാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ എട്ടാം തീയതിയാണ് സംജിത നെടുമങ്ങാട് വാടക വീട്ടിൽ ഫാനിൽ ഷാൾ കുരുക്കി തുങ്ങി മരിച്ചത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന ബിജുവിന്റെയും സംജിതയുടെയും വിവാഹം നാലുമാസം മുൻപാണ് നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംജിത പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്നു. ബിജു കൺസ്ട്രഷൻ വർക്ക് ചെയ്ത് വരികയായിരുന്നു. ഇരുവരും തമ്മിൽ ചെറിയ വഴക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതേതുടർന്ന് സംജിത പിണങ്ങി സംജിതയുടെ വീട്ടിൽ പോയി നിന്നിരുന്നു. സെപ്റ്റംബർ ആറിന് ബിജു പോയി സംജിതയെ തിരികെ വിളിച്ച് കൊണ്ടുവന്നു. അവിടെ വച്ച് സംജിത ബിജുവിന്റെ അമ്മയുമായി ചില വാക്ക് തർക്കങ്ങൾ ഉണ്ടായി. ഇതുമായ ബന്ധപ്പെട്ട് ബിജു സംജിതയെ അടിച്ചു. തുടർന്നാണ് സംജിത ആത്മഹത്യ ചെയ്തത്. ഇത് കണ്ട ബിജു ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


Also Read: യുവതിയെ ​ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ


 


ന്ധുക്കളുടെ പരാതിയിലാണ് ബിജുവിനെ ഇന്നലെ രാത്രി പാലോട് കുടുംബ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. 


Varkala Murder: വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ!


തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ തലയ്ക്കടിച്ചു കൊന്നു. സംഭവത്തിൽ ഭർത്താവ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശി നിഖിതയാണ് മരിച്ചത്. ഇന്ന്‌ പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിലാണ് നിഖിത കൊല്ലപ്പെട്ടത്. പ്രഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിഖിതയെ ഭർത്താവ് അനീഷ് നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊന്നുവെന്നാണ്. ഇവർ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനീഷിന് ഭാര്യ നിഖിതയെ സംശയമായിരുന്നു അതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവ സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. മൃതദേഹം സയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. 


നിഖിതയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അനീഷിന്റെയും നിഖിതയുടേയും വിവാഹം ജൂലൈ 8 നായിരുന്നു നടന്നത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അനീഷ് കുറച്ചു ദിവസങ്ങൾക്ക്  മുമ്പാണ് വർക്കലയിലെ അനീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്ന‍ാണ് ബന്ധുക്കൾ പോലീസിനോട്‌ പറഞ്ഞത്.  അനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെ നിഖിലയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ എത്തുന്നത്.  തലയ്ക്ക് അടിയേറ്റ് കിടക്കുന്ന നിഖിലയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.