NEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ
ഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രഞ്ജനെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിലെ നളന്ദയിൽ നിന്നായിരുന്നു സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പട്ന സ്വദേശി പങ്കജ് കുമാർ, ഹസാരിബാഗ് സ്വദേശി രാജു സിങ്ങ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ എൻ ടി എയുടെ ട്രങ്ക് പെട്ടിയിൽ നിന്നും മോഷ്ടിച്ച കേസിലാണ് ഇവരെ പിടികൂടിയത്. ഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രഞ്ജനെ ബിഹാറിലെ നളന്ദയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
Budget 2024: ബജറ്റിന് മുന്നോടിയായി ധനമന്ത്രിക്ക് മുൻപിൽ ഏഴ് ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ; ആവശ്യങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: 2024ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കോൺഫെഡറേഷൻ ധനമന്ത്രിക്ക് കത്ത് നൽകി. മൂന്ന് ആവശ്യങ്ങളാണ് കത്തിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുക, നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) റദ്ദാക്കുക, ഓൾഡ് പെൻഷൻ സ്കീം (ഒപിഎസ്) പുനഃസ്ഥാപിക്കുക എന്നിവയാണവ. കൂടാതെ ജീവനക്കാർക്കും പെൻഷൻകാർക്കും കോവിഡ് -19 പാൻഡെമിക് സമയത്ത് മരവിപ്പിച്ച 18 മാസത്തെ ഡിഎ, ഡിആർ എന്നിവ നൽകാനും കത്തിൽ ആവശ്യപ്പെടുന്നു.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ മറ്റ് ആവശ്യങ്ങൾ
1. എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ ഉടൻ സ്ഥാപിക്കുക.
2. എൻപിഎസ് റദ്ദാക്കുക, ഒപിഎസ് പുനഃസ്ഥാപിക്കുക.
3. ജീവനക്കാർക്കും പെൻഷൻകാർക്കും കോവിഡ് -19 പാൻഡെമിക് സമയത്ത് മരവിപ്പിച്ച 18 മാസത്തെ ഡിഎ, ഡിആർ അനുവദിക്കുന്നതിന്, നിലവിൽ 15 വർഷത്തിന് പകരമായി 12 വർഷത്തിനുശേഷം പെൻഷൻ്റെ കമ്മ്യൂട്ടഡ് ഭാഗം പുനഃസ്ഥാപിക്കുക.
4. കാരുണ്യ നിയമനത്തിന് അഞ്ച് ശതമാനം എന്ന പരിധി നീക്കം ചെയ്യുക, മരണപ്പെട്ട ജീവനക്കാരൻ്റെ ആശ്രിതർക്ക് നിയമനം നൽകുക.
5. എല്ലാ വകുപ്പുകളിലെയും എല്ലാ കേഡറുകളുടെയും ഒഴിവുള്ള എല്ലാ തസ്തികകളും നികത്തുക, സർക്കാർ വകുപ്പുകളിലെ ഔട്ട്‌സോഴ്‌സിംഗ്, കോൺട്രാക്ട് എന്നിവ നിർത്തുക.
6. ജെസിഎം സ്കീം വ്യവസ്ഥകൾ അനുസരിച്ച് അസോസിയേഷൻ/ഫെഡറേഷനുകളുടെ ജനാധിപത്യപരമായ പ്രവർത്തനം ഉറപ്പാക്കുക.
7. കാഷ്വൽ, കരാർ തൊഴിലാളികളെയും ജിഡിഎസ് ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സിജി ജീവനക്കാരുടേതിന് തുല്യമായ പദവി നൽകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.