പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോ‍ർട്ട് പുറത്ത്. സുധാകരന്റെ ശരീരത്തിൽ 8 വെട്ടുകളും അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളും കണ്ടെത്തി. അതിക്രൂരമായ ആക്രമണമാണ് ചെന്താമര നടത്തിയതെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സുധാകരന്റെ കൈയിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. കഴുത്തിൻ്റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. 


ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണ് കണ്ടെത്തിയത്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ. ഇതാണ് മരണത്തിന് കാരണമായത്. 


 Read Also: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്


അതേസമയം ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ചെന്താമരയെ സംബന്ധിച്ച ഒരു സൂചനയും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. തിരുപ്പൂരിലെ ബന്ധുവീട്ടിൽ പ്രതി എത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി ഇന്നലെ ഡ‍്രോൺ ഉപയോ​ഗിച്ചുള്ള പരിശോധന വരെ നടന്നിരുന്നു. നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 


 അതിനിടെ കേസിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായി വീഴ്ചയുണ്ടായെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്തു വന്നു. ചെന്താമരക്കെതിരേ കൊല്ലപ്പെട്ട സുധാകരനും മകളും പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ടിൽ പറ‍യുന്നത്. പ്രതി ചെന്താമര ജാമ‍്യവ‍്യവസ്ഥ ലംഘിച്ചിട്ടും അതിനും നടപടിയെടുത്തില്ലെന്ന് റിപ്പോർട്ടിൽ പറ‍യുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.