New Born Baby Murder : നവജാത ശിശുവിനെ `അമ്മ വെള്ളത്തില്‍ മുക്കികൊലപ്പെടുത്തി: സഹായിച്ചത് മുതിർന്ന കുട്ടി
കഴിഞ്ഞ ഞായറാഴ്ച ജനിച്ച ആണ്‍കുട്ടിയെയാണ് ബുധനാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതാണ് എന്ന് തെളിഞ്ഞത്.
Kanjirapally : പിഞ്ചുകുഞ്ഞിനെ (Newborn Baby) വെള്ളത്തില്‍ മുക്കി കൊല്ലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്‌ക്കൊപ്പം മുതിർന്ന കുട്ടിയും പ്രതിയായേക്കും. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മാതാവിനെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇടക്കുന്നം മുക്കാലി മരൂര്‍മലയില്‍ നിഷയെയാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തത്. റിപ്പോർട്ടുകൾ അനുസരിച്ച് ഇവർ കുറ്റം സമ്മതിച്ചു.
ശൗചാലയത്തില്‍ വെള്ളം ശേഖരിച്ചുവെയ്ക്കുന്ന പാത്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലാണ് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ജനിച്ച ആണ്‍കുട്ടിയെയാണ് ബുധനാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതാണ് എന്ന് തെളിഞ്ഞത്. തുടർന്ന് മാതാവ് കുറ്റം സമ്മതിക്കുകയായിരുന്നു.
നിഷയുടെ ആറാമത്തെ കുട്ടിയായിരുന്നു ഇത്. ഇവര്‍ക്ക് 3 പെണ്‍കുട്ടികളും 2 ആണ്‍കുട്ടികളുമാണ് ഉള്ളത്. അഞ്ചു കുട്ടികളുണ്ടായതിന്‍റെ പേരിൽ ആളുകൾ കളിയാക്കിയതു മൂലം താന്‍ ഗർഭിണിയാണെന്ന വിവരം ആരെയും അറിയിച്ചിരുന്നില്ലെന്നും നിഷ പോലീസിനോട് പറഞ്ഞു. നാണക്കേട് ഭയന്നും ദാരിദ്ര്യം മൂലവുമാണ് ഈ കടുംകൈ ചെയ്തത് എന്നും അവര്‍ വെളിപ്പെടുത്തി.
കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വശം തളർന്ന നിഷ മുതിർന്ന കുട്ടിയുടെ സഹായത്തോടെയാണ് നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതെന്ന് പോലീസിനോട് പറഞ്ഞു.
ALSO READ: Murder| നവജാത ശിശുവിന്റെ മൃതദേഹം ടോയ്ലറ്റ് ഫ്ലഷ് ടാങ്കിൽ, അമ്മ അറസ്റ്റിൽ
ജോലിക്ക് പോയാൽ ഇതിനെ കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് നിഷയുടെ ഭർത്താവ് സുരേഷ് പൊലീസിന് മൊഴി നൽകി. നിഷയ്ക്ക് പ്രസവ ശേഷം വേണ്ടത്ര ശുശ്രൂഷ ലഭിച്ചില്ലെന്നു വൈദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ നിഷയെ റിമാൻഡ് ചെയ്തതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...