തൃശ്ശൂർ: തൃശ്ശൂർ അടാട്ട് നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പ്രസവിച്ച വിവരം മറച്ചുവച്ച്  യുവതി തൃശ്സൂർ ഗവ.മെഡിക്കൽ കോളജിൽ ചികിൽസ തേടിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: എസ്ഐ ആണെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാമിലൂടെ പ്രതി ലക്ഷ്മിയെ പരിചയപ്പെട്ടു; കൂടലിൽ യുവതി ആത്മഹത്യ ചെയ്തതിന്റെ പിന്നിൽ സാമ്പത്തിക തട്ടിപ്പ്


എന്നാൽ ഡോക്ടർമാരുടെ പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് തെളിയുകയായിരുന്നു.  തുടർന്ന് ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വീട്ടിലെ ശുചിമുറിയിൽ ബക്കറ്റിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് യുവതി പറഞ്ഞത്. മരണകാരണം കണ്ടെത്താൻ പോസ്റ്റ് മോർട്ടം നടത്തണമെന്ന് പോലീസ് അറിയിച്ചു.


Also Read: Surya Favourite Zodiacs: ഈ അഞ്ച് രാശിക്കാരുടെ ഭാഗ്യം ഇന്ന് മാറിമറിയും, സൂര്യ കൃപയാൽ ലഭിക്കും സർവ്വസൗഭാഗ്യങ്ങളും!


യുവതി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത് കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ആശുപത്രി അധികൃതർ മനസിലാക്കുന്നത്. വിവാഹ മോചിതയായ 42 കാരിയാണ് ഗർഭകാലവും പ്രസവവും മറച്ചുവച്ചത്.  ഇവർ തന്റെ പതിനെട്ടുകാരനായ മകനുമായിട്ടാണ് താമസിച്ചിരുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി നിലവിൽ പോലീസിന്‍റെ നിരീക്ഷണത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.