പത്തനംതിട്ട : കൂടലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിന്നിൽ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്. വ്യാജപേരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് കൂടൽ സ്വദേശിനിയായ ലക്ഷ്മി അശോകിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്നും, ഇതിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തെന്ന് കൂടൽ പോലീസ് സിഐ പുഷ്പകുമാർ അറിയിച്ചു. കേസിൽ നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നവംബർ ആറിനാണ് ലക്ഷ്മിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയും തുടർന്നുള്ള അന്വേഷണത്തിലാണ് ലക്ഷ്മിയുടെ മരണത്തിന് പിന്നിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശ്രീജിത്താണെന്നും കണ്ടെത്തുന്നത്.
മിഥുൻ കൃഷ്ണ എന്ന വ്യാജപേരിൽ ഇൻസ്റ്റഗ്രാമിലൂടെ ശ്രീജിത്ത് ലക്ഷ്മിയും അടുപ്പത്തിലാകുകയായിരുന്നു. താൻ എസ് ഐ ട്രെയിനിയാണും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടുകയായിരുന്നു പ്രതി. സ്വന്തം സ്വർണം വിറ്റും മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയും മൂന്ന് ലക്ഷം രൂപയോളം ലക്ഷ്മി ശ്രീജിത്തിന് അക്കൗണ്ടിലൂടെ അയച്ച് നൽകിയത്. പണം ലഭിച്ചതിന് ശേഷം ശ്രീജിത്ത് ഫോൺ സ്വിച്ച് ഓഫാക്കി വെക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവതി അത്മഹത്യ ചെയ്തത്.
ഇത്തരത്തിൽ മറ്റൊരു ഇരയെ പറ്റിച്ച ശേഷം മൊബൈൽ ഫോണും സിമ്മുകളും മാറി ഉപയോഗിച്ച് വന്ന ശ്രീജിത് ഹോം സ്റ്റേകളിലും ഹോട്ടലുകളിലും മാറി മാറി താമസിച്ചും മസാജ് പാർലറുകളിലും ഭക്ഷണത്തിനായും കിട്ടയ തുക ചിലവഴിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു. ഹോം സ്റ്റേകളിൽ താമസിക്കുന്ന സമയം സ്ഥപനങ്ങളിലെ ജീവനക്കാരുമായി പരിചയത്തിലായി അവരുടെ അക്കൗണ്ട് നമ്പരുകളിലേക്കാണ് പ്രതി തട്ടിപ്പ് നടത്തിയ പണം ഇരകളിൽ നിന്നും വാങ്ങിയിരുന്നത്. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പോലീസിനെ ഹോംസ്റ്റേകളിലേക്കും തുടർന്ന് പ്രതിയിലേക്കും എത്തുകയായിരുന്നു.
തുടർന്ന് കോട്ടയത്തെ ഹോട്ടലിൽ നിന്നുമാണ് പോലീസ് ശ്രീജിത്തിനെ പിടികൂടുന്നത്. പ്രതിക്കെതിരെ വേറെ രണ്ട് പെൺകുട്ടികളും പരാതിയുമായി രംഗത്തെത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഏകദേശം മൂന്ന് വർഷമായി തുടർന്നു വരുന്ന പ്രതിയുടെ തട്ടിപ്പിൽ കൂടുതൽ യുവതികൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയം ഉണ്ട്. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ വിൻസന്റ് സുനിൽ, ഷാജഹാൻ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ നിന്നും റിമാൻഡിൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയ ശ്രീജിതിനെ അന്വേഷണം പൂർത്തിയാക്കി കൂടൽ പോലീസ് വീണ്ടും കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.