Newborn Death: കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു കൊലപ്പെട്ട കേസ്; പ്രതിക്ക് 10 വർഷം തടവ്
Newborn Death: പ്രതി കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ കോടതി ഇന്ന് ശിക്ഷാവിധി പറയുകയായിരുന്നു.
കൊല്ലം: കല്ലുവാതുക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു കൊലപ്പെട്ട കേസിൽ കുട്ടിയുടെ മാതാവായ പ്രതി രേഷ്മയ്ക്ക് പത്ത് വർഷം തടവ്. കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണൽ ജഡ്ജി പി.എൻ വിനോദാണ് ശിക്ഷ വിധിച്ചത്.
ജുവൈനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. പ്രതി കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ കോടതി ഇന്ന് ശിക്ഷാവിധി പറയുകയായിരുന്നു. 2021 ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
ALSO READ: വയനാട് ഉരുൾപൊട്ടൽ; ദുര്‍ഘടമേഖലകളിൽ തിരച്ചിലിനായി ഹെലികോപ്റ്ററിലെത്തി ദൗത്യസംഘം
വീട്ടിലെ കുളിമുറിയിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയ രേഷ്മ, വീട്ടുകാർ അറിയാതെ കുട്ടിയെ സമീപത്തെ റബർ തോട്ടത്തിലെ കരിയില കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേദിവസം അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം എസ് എ ടി യിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഡിഎൻഎ പരിശോധനയിലൂടെയാണ് കുട്ടി രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.