പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള പ്രതിക്കായി എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.  ഈ പ്രതിയുടെ മൂന്ന് ചിത്രങ്ങളടക്കമുള്ള ലുക്കൗട്ട് നോട്ടീസാണ് ഇന്നലെ എൻഐഎ പുറത്തിറക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ട്രെയിനിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് അധ്യാപകൻ പിടിയിൽ!


ഇയാളെ തിരിച്ചറിയാൻ സഹായിക്കുന്നവർ 9497715294 എന്ന വാട്‌സ്ആപ്പ് നമ്പറിലോ info.koc.nia@gov.in എന്ന ഇമെയിലിലോ വിവരം കൈമാറണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.  മാത്രമല്ല കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.


Also Read: ഒരു വർഷത്തിന് ശേഷം വ്യാഴ രാശിയിൽ ബുധാദിത്യ യോഗം; 3 രാശിക്കാർക്ക് ലഭിക്കും ധനനേട്ടം, സമ്പത്ത്, സ്ഥാനക്കയറ്റം


2022 ഏപ്രിൽ 16 നാണ് പാലക്കാട് മേലാമുറിയിലെ കടയിലേക്ക് മാരകായുധങ്ങളുമായെത്തിയ പോപ്പുലർ ഫ്രണ്ട് സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.  ആദ്യം ലോക്കൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച ശ്രീനിവാസൻ കൊലക്കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.


ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ


ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടിൽ ജോജി കെ.തോമസിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 


Also Read: ബുധന്റെ രാശിയിൽ കേതു; ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും ഒപ്പം കാര്യനേട്ടവും!


പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ദമ്പതികൾ തമ്മിൽ വീട്ടിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഭർത്താവായ ജോജി വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. വിവരമറിഞ്ഞ് പാലാ പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് ഇയാളെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്.  പാലാ സ്റ്റേഷൻ എസ്എച്ച്ഓ ജോബിൻ ആന്റണി, എസ്ഐ ബിനു വി.എൽ, സി.പി.ഒ മാരായ രഞ്ജിത്ത്, അരുൺകുമാർ, ശ്യാം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  അറസ്റ്റു ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.