Ketu Transit In Virgo: പാപഗ്രഹം എന്നറിയപ്പെടുന്ന കേതു നിലവിൽ ബുധന്റെ രാശിയായ കന്നി രാശിയിലാണ്. ജ്യോതിഷപ്രകാരം രാഹു കേതു ഗ്രഹങ്ങളെ പാപ ഗ്രഹങ്ങൾ എന്നാണല്ലോ പറയുന്നത്. അതുകൊണ്ടുതന്നെ ഈ രാശിയുടെ സ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാ രാശിക്കാരിലും മാറ്റങ്ങൾ ഉണ്ടാക്കും. ഇപ്പോൾ കേതു കന്നി രാശിയിൽ ഇരിക്കുന്നതുകൊണ്ട് ചില രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും. ആ രാശിക്കാർ ആരൊക്കെ എന്നറിയാം...
മേടം (Aries): കേതുവിന്റെ കന്നി രാശി പ്രവേശനം മേടം രാശിക്കാർക്ക് അടിപൊളി നേട്ടങ്ങളാണ് നൽകുന്നത്.ഇവർക്ക് ഈ സമയം എല്ലാ മേഖലയിലും നേട്ടം ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലം ഈ സമയം ലഭിക്കും. ജോലിയിൽ അപാര നേട്ടങ്ങൾ സ്വന്തമാക്കും, നിങ്ങളുടെ ജോലിയെ മേലുദ്യോഗസ്ഥർ പ്രശംസിക്കും, ജീവിതത്തിൽ സന്തോഷമുണ്ടാകും. മെയ് മാസത്തിൽ വ്യാഴം ഇടവത്തിലേക്ക് പോകുന്നതും കേതു നിങ്ങൾക്ക് സന്തോഷം നൽകും. വരുമാനത്തിന്റെ പുതിയ വഴി തുറക്കും.
ചിങ്ങം (Leo): ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് കേതു സ്ഥിതി ചെയ്യുന്നത്. ഇതിലൂടെ ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചമാകും.നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം ഈ സമയം ലഭിക്കും.ഭാഗ്യം ഒപ്പമുള്ളതുകൊണ്ട് എല്ലാ മേഖലയിലും വൻ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസുകാർക്കും ഈ സമയം നേട്ടമുണ്ടാകും. ഒരു വലിയ പ്രൊജക്റ്റ് ഡീൽ ഈ സമയം ലഭിക്കും.
Also Read: ശനി ദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർ പൊളിക്കും, നിങ്ങളും ഉണ്ടോ?
വൃശ്ചികം (Scorpio): കേതുവിന്റെ സംക്രമണം വൃശ്ചിക രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. നിങ്ങൾ ഈ സമയം നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കും. ഇതിലൂടെ നിങ്ങൾക്ക് വൻ ലാഭം ലഭിക്കും. ജോലിയിൽ അപാര നേട്ടത്തിനോടൊപ്പം വൻ പുരോഗതിയും ലഭിക്കും. നിങ്ങളുടെ മികച്ച പ്രകടനത്താൽ ജോലിയിൽ പദവി ഉയർത്തും. ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കും. വിദേശത്ത് പോകാനുള്ള ആഗ്രഹം പൂർത്തിയാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.