മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ കൊലപാതക കേസിൽ പരാതിക്കാരന്‍ പ്രതിയായി മാറി. പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫിനെതിരെയാണ് നിലമ്പൂര്‍ പൊലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് കേസെടുത്തത്. തന്റെ വീട് കയറി മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയെന്ന പരാതിയിലാണ് പ്രവാസി വ്യവസായി കുടുങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഏപ്രില്‍ 24ന് ഒരു സംഘം തന്റെ വീട്ടില്‍ കയറി മര്‍ദിച്ചെന്നും ലാപ്ടോപ്പും പണവും മൊബൈലും കവര്‍ച്ച നടത്തിയെന്നും കാണിച്ചാണ് ഷൈബിന്‍  നിലമ്പൂര്‍ പൊലീസിൽ പരാതി നല്‍കിയത്. ഷൈബിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്  ആറുപേരെ അറസ്റ്റ് ചെയ്തു. ഈ കേസിലെ പ്രധാന പ്രതി നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തിയതോടെയാണ് ഷൈബിന്‍ നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

Read Also: Crime: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്


ഇയാൾക്ക് 300  കോടിയിലേറെ രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം നിരവധി ആഡംബ വാഹനങ്ങളും ഇയാളുടെ  പേരിലുണ്ട്. നിലമ്പൂരിൽ അടുത്തിടെ പ്രതി 2 കോടി രൂപയുടെ വീട് വാങ്ങിയിരുന്നു. കേസിന്റെ ചുരുളഴിയുന്നതോടൊപ്പം ഇയാൾ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. 


ഈ സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചു പ്രതികള്‍ 29ന് സെക്രട്ടേറിയേറ്റിനു മുന്‍പിലെത്തി പരാതിക്കാരനെതിരേ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തെളിവ് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു പെന്‍ഡ്രൈവ് പൊലിസ് പരിശോധിച്ചതോടെയാണ് കൊലപാതകം നടന്നതായി മനസിലായത്. മൈസൂർ സ്വദേശി ഷാബാ ശെരീഫിനെയാണ് ഷൈബിന്‍ കൊലപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തി. 

 Read Also: Rifa Mehnu Death Case: റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും


ഷാബാ ശെരീഫില്‍നിന്നു മൂലക്കുരുവിനുള്ള ഒറ്റമൂലിയെക്കുറിച്ച് മനസിലാക്കി, കേരളത്തില്‍ മരുന്നുവ്യാപാരം നടത്തി പണം സമ്പാദിക്കാനാണ് ഇയാളെ അപായപ്പെടുത്തിയതെന്നാണ് സൂചന. ഷാബാ ശെരീഫ് ഒറ്റമൂലിയെക്കുറിച്ച് പറയാന്‍ തയാറാകാതെ വന്നതോടെ ചങ്ങലയില്‍ ബന്ധിച്ച് ഒന്നേകാല്‍ വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച ശേഷമായിരുന്നു കൊല നടത്തിയത്.  


തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ചാലിയാര്‍ പുഴയിലെറിഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തി.ഷൈബിന്‍, വയനാട് സ്വദേശി ശിഹാബുദ്ദീന്‍, കൈപ്പഞ്ചേരി സ്വദേശി നൗഷാദ്, ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവരുടെ സഹായത്തോടെ മൃതദേഹം പുഴയിലെറിഞ്ഞു. ഷാബാ ശെരീഫിനെ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യം പെന്‍ഡ്രൈവില്‍നിന്നു കണ്ടെത്തി. ദൃശ്യത്തില്‍ നിന്നു ബന്ധുക്കള്‍ ഷാബാ ശെരീഫിനെ തിരിച്ചറിഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ