വയനാട്: പാരമ്പര്യ ഒറ്റമൂലിവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് നടപടി. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെയും കൂട്ടു പ്രതികളായ ഷിഹാബുദ്ദീൻ, നിഷാദ് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം നാളെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷൈബിൻ അഷ്റഫിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് ആകും തെളിവെടുപ്പ് നടത്തുക. മഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഷൈബിൻ അഷ്‌റഫുമൊത്തുള്ള തെളിവെടുപ്പ് കേസിൽ നിർണ്ണായകമാവുമെന്നാണ് പൊലീസ് വിലയിരുത്തൽ. 

Read Also: ബത്തേരിയിലെ യുവാവിന്‍റെ മരണത്തിലും സംശയം; ഒറ്റമൂലി വൈദ്യൻ വധകേസ് പ്രതി ഷൈബിൻ അഷ്റഫിനെതിരെ പരാതിയുമായി യുവതി


കേസിൽ നേരത്തെ കസ്റ്റഡിയിലെടുത്ത നൗഷാദുമൊത്ത് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. വൈദ്യനെ കൊലപ്പെടുത്തി വെട്ടിനുറുക്കാൻ ഉപയോഗിച്ച കത്തി വാങ്ങിയ കടയിൽ നൗഷാദുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കത്തി വാങ്ങിയതിന്റെ ബില്ലിന്റെ പകർപ്പ് കണ്ടെടുത്തിട്ടുണ്ട്. 


മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കാൻ മൃതദേഹം കിടത്തിയ പലകയുടെ ബാക്കി ഭാഗം കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു. കേസിലെ മറ്റ് അഞ്ച് പ്രതികളെക്കുറിച്ച് കൂടുതൽ സൂചനകൾ പൊലീസിന് ലഭിച്ചിട്ടില്ല. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 

Read Also: അരക്കോടിയുടെ എംഎഡിഎംഎയുമായി തൃശൂരിൽ രണ്ട് പേർ പിടിയിൽ


നിലമ്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം, പൂളക്കുളങ്ങര ഷബീബ് റഹ്മാൻ, കൂത്രാടൻ മുഹമ്മദ് അജ്മൽ, ഷഫീക്ക് എന്നിവർക്കു വേണ്ടിയാണ് പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.മൈസൂരു സ്വദേശിയായ നാട്ടുവൈദ്യനെ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫും സഹായി നൗഷാദും ചേർന്ന്‌ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിലേക്കെറിയുകയായിരുന്നു. 


മൂലക്കുരു ചികിത്സ ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. കേസിനാസ്പദമായ സംഭവം നടന്നത് 2020ലായിരുന്നു. ഇപ്പോഴാണ് പ്രതികൾ പിടിയിലായത്. ഒരു കവർച്ചാ കേസിലെ പരാതിക്കാരനായിരുന്നു ഷൈബിൻ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പഴയ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ