അരക്കോടിയുടെ എംഡിഎംഎയുമായി തൃശൂരിൽ രണ്ട് പേർ പിടിയിൽ

തൃശൂർ ചേർപ്പ് സ്വദേശി  അർജുൻ ,  അമ്മാടം സ്വദേശി മനു എന്നിവരാണ്‌  എംഡിഎയുമായി പിടിയിലായത്. റൂറൽ എസ്.പിക്ക് ലഭിച്ച  രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ്. എൻ.ശങ്കരന്‍റെ  നേതൃത്വത്തിലുള്ള പോലീസ് സംഘവും, തൃശൂർ റൂറൽ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 13, 2022, 11:52 AM IST
  • ബൈക്കിലെത്തിയ അർജ്ജുന്‍റെ കയ്യിൽ നിന്നും വസ്ത്രങ്ങളോടൊപ്പം ബാഗിൽ സൂക്ഷിച്ച 620 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.
  • യുവാക്കൾക്ക് മയക്കുമരുന്ന് വാങ്ങാൻ ഉയർന്ന പലിശക്ക് പണം കടം കൊടുക്കുന്നത് മനുവായിരുന്നു.
  • പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെ പറ്റിയും, മയക്കുമരുന്ന് ഇടപാട് നടത്തിയവരെയും കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അരക്കോടിയുടെ എംഡിഎംഎയുമായി തൃശൂരിൽ രണ്ട് പേർ പിടിയിൽ

തൃശൂർ: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട. വിപണിയിൽ അരക്കോടിയിലധികം രൂപ വിലവരുന്ന എംഡിഎയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ദേശീയപാതയില്‍ കരൂപ്പടന്നയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.

തൃശൂർ ചേർപ്പ് സ്വദേശി  അർജുൻ ,  അമ്മാടം സ്വദേശി മനു എന്നിവരാണ്‌  എംഡിഎയുമായി പിടിയിലായത്. റൂറൽ എസ്.പിക്ക് ലഭിച്ച  രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ്. എൻ.ശങ്കരന്‍റെ 
നേതൃത്വത്തിലുള്ള പോലീസ് സംഘവും, തൃശൂർ റൂറൽ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. 

Read Also: ഹരിപ്പാട് അഗതിമന്ദിരത്തിൽ അന്തേവാസികളെ നടത്തിപ്പുകാരൻ മർദ്ദിക്കുന്നതായി പരാതി

കരൂപടന്ന വിയ്യത്ത് കുളത്തിനടുത്ത് നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിലെത്തിയ അർജ്ജുന്‍റെ കയ്യിൽ നിന്നും വസ്ത്രങ്ങളോടൊപ്പം ബാഗിൽ സൂക്ഷിച്ച 620 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഇതിന്‌ വിപണിയിൽ 60 ലക്ഷത്തിലധികം രൂപ ചിലവ്‌ വരും. 

അർജ്ജുനെ ചോദ്യം ചെയ്തതിൽ നിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ പ്രധാന പ്രതിയായ മനുവിനെ കൂടി പിടികൂടിയത്. യുവാക്കൾക്ക് മയക്കുമരുന്ന് വാങ്ങാൻ ഉയർന്ന പലിശക്ക് പണം കടം കൊടുക്കുന്നത് മനുവായിരുന്നു. 

Read Also: ഒറ്റമൂലിക്കായുള്ള കൊലപാതകം: അപൂർവ കേസ്; പ്രതിയുടെ പേരിൽ 300 കോടിയുടെ സ്വത്ത്, ആഡംബര വാഹനങ്ങൾ, രണ്ട് കോടിയുടെ വീട്

പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെ പറ്റിയും,  മയക്കുമരുന്ന് ഇടപാട് നടത്തിയവരെയും കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബിജുകുമാർ, എസ്.ഐ സുജിത്ത്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ പി.സി.സുനിൽ, എസ്.ഐ സന്തോഷ്തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ലഹരിമരുന്ന് വേട്ട. 

പ്രതികളുടെ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അന്തർ സംസ്ഥാന ലഹരി മാഫിയകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ലഹരി മാഫിയ സംസ്ഥാനത്ത് വൻതോതിൽ യുവാക്കളെ ലക്ഷ്യമിടുന്നതായി പോലീസിന് വിവരമുണ്ട്. ഇതിന് തടയിടുന്നതിനുള്ള സമഗ്രമ പ്രവർത്തനത്തിലാണ് പോലീസ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News