ലഖ്നൗ :  ഇത്രയോക്കെ പ്രശ്നങ്ങളും ബഹളങ്ങളുമൊക്കെ ഉണ്ടെങ്കിലും ഉത്തരപ്രദേശിൽ   സ്ത്രീകള്‍ക്ക് നേരെയുള്ള  അതിക്രമങ്ങൾക്ക് ഒരു കുറവുമില്ല. ഇപ്പോഴിതാ  നിര്‍ഭയ (Nirbhaya Case) കേസിന് സമാനമായ ഒരു അതിക്രൂര ബലാത്സംഗ കൊലപാതകത്തിന്റെ വാർത്തയാണ് ലഭിക്കുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തർപ്രദേശിലെ ബദൗൻ (Badaun) ജില്ലയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യവയസ്കയായ ഒരു സ്ത്രീയെ മൃഗീയമായി കൂട്ടബലാത്സംഗം (Gangrape) ചെയ്ത് കൊന്നു.  പ്രതികൾ ഇവരെ കൂട്ടബലാത്സംഗം ചെയ്തശേഷം അവരുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് പോലുള്ള സാധനം ഉപയോഗിച്ച് ആക്രമിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്.  അതിനു ശേഷം അവരെ കൊലപ്പെടുത്തുകയായിരുന്നു.  


പോസ്റ്റ്മോർട്ടത്തിൽ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ട് എന്നാണ് റിപ്പോർട്ട്.   മാത്രമല്ല സ്ത്രീയുടെ വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ശ്വാസകോശത്തിന്‍റെ ഭാഗത്ത് ഭാരമേറിയ വസ്തു കൊണ്ട് ആക്രമിച്ചിരുന്നു. നിലയ്ക്കാത്ത രക്തസ്രാവമുണ്ടായിരുന്നു അതുതന്നെയാണ് മരണകാരണവുമെന്നുമാണ് റിപ്പോർട്ട്.  


Also Read: Walayar Case: പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കടതി റദ്ദ് ചെയ്തു


ഈ കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്. ഒരാൾ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യാൻ നാല് പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ  ഉഗൈതി പോലീസ് സ്റ്റേഷനെ എസ്എസ്പിയെ (SSP) സസ്പെൻഡ് ചെയ്തു. പ്രതികളുടെ പേരിൽ ദേശീയ സുരക്ഷാ നിയമമനുസരിച്ച് (NSA) നടപടിയെടുക്കും.


ഉഗൈതി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  ഞായറാഴ്ച രാവിലെ പതിവുപോലെ വീടിന് അടുത്തുള്ള അമ്പലത്തിൽ പോയതായിരുന്ന ഈ സ്ത്രീ മടങ്ങി വന്നിരുന്നില്ല.  ശേഷം അർധരാത്രിയോടെ ചോര വാർന്ന നിലയിൽ സ്ത്രീയെ ഉപേക്ഷിച്ച് മൂന്ന് പേർ കാറിൽ രക്ഷപ്പെട്ടതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  സ്ത്രീയെ ഉപേക്ഷിച്ചത് ക്ഷേത്രത്തിലെ പൂജാരിയും സംഘവുമാണെന്നാണ് റിപ്പോർട്ട്.  


ശേഷം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന ആൾ തന്നെ സ്വന്തം കാറിൽ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടു പോയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.  ശേഷം ഇന്നലെ നടന്ന പോസ്റ്റുമോർട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 


ഇതിനിടയിൽ പൊലീസുകാർക്കെതിരെ ആരോപണവുമായി സ്ത്രീയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പരാതി നൽകിയിട്ട് പോലും ഉഗൈതി പൊലീസ് സ്റ്റേഷൻ ഓഫീസർ രവേന്ദ്ര പ്രതാപ് സിംഗ് സ്ഥലത്തെത്തിയില്ല എന്നാണ് ആരോപണം. സംഭവത്തിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് (Police) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.