Nithina Murder Case: നിതിനയുടെ കൊലപാതകത്തില്‍ പ്രതി അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
Nithina Murder Case: നിതിനയുടെ കൊലപാതകത്തില്‍ പ്രതി അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
Pala: പാലാ സെന്റ് തോമസ് കോളജിലെ മൂന്നാം വര്‍ഷ ഫുഡ് പ്രോസസി൦ഗ് ടെക്‌നോളജി വിദ്യാര്‍ഥിനി നിതിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സഹപാഠിയായ അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിയുമായുള്ള തെളിവെടുപ്പ് നാളെ നടക്കും. ഇതിനു ശേഷമായിരിക്കും പ്രതിയെ കോടതിയില്‍ ഹാജരാക്കുക. നിതിനയുടെ പോസ്റ്റുമോര്‍ട്ടവും നാളെയാണ് നടക്കുക.
ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ കളപ്പുരക്കല്‍ വീട്ടില്‍ നിതിനയെ അഭിഷേക് രാവിലെ 11.30 മണിയോടെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം യാതൊരു ഭാവഭേദവുമില്ലാതെ പ്രതി സമീപത്തെ ബെഞ്ചില്‍ ഇരിക്കുകയും ചെയ്തു.
ചുറ്റും കൂടിയവരാണ് പ്രതിയെ പോലീസില്‍ ഏല്‍പിച്ചത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസി൦ഗ് ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോള്‍. സഹപാഠിയായിരുന്നു പ്രതി അഭിഷേക്.
പരീക്ഷ കഴിഞ്ഞിറങ്ങിയ നിതിനയെ അഭിഷേക് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഉടന്‍ തന്നെ നിതിനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
നിതിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നും ഇരുവരും ഒരുമിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടിരുന്നതായും അഭിഷേക് വെളിപ്പെടുത്തി. നിതിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട് എന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...