POCSO Case : നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: റോയി വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി
സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് റോയ് വയലാട്ട് പോലീസിൽ കീഴടങ്ങിയത്.
Kochi : നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിലെ പ്രതി റോയി വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് പ്രതി കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി കീഴടങ്ങിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് റോയ് വയലാട്ട് പോലീസിൽ കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാട്ടിനെതിരായ കേസ്.
ആദ്യ രണ്ട് പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രണ്ട് പേരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച കേസിലും റോയി വയലാട്ടും സൈജു തങ്കച്ചനും പ്രതികളാണ്.
തങ്ങൾക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും മൂന്ന് മാസം കഴിഞ്ഞ് പെൺകുട്ടിയും അമ്മയും പരാതി നൽകിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നുമാണ് പ്രതികൾ കോടയിൽ വാദിച്ചത്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.