Chennai: മലയാളി ഗവേഷകവിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ  പ്രതികരണവുമായി  Madras IIT. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവേഷക വിദ്യാ‍ർത്ഥിയായ ഉണ്ണികൃഷ്ണൻ നായ‍ർ തീകൊളുത്തി മരിച്ച സംഭവത്തിൽ  ആഭ്യന്തര അന്വേഷണമുണ്ടാവില്ല എന്നും  എന്നാല്‍,  പോലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും മദ്രാസ്‌   ഐ.ഐ.ടി (Madras IIT) വ്യക്തമാക്കി.  അസ്വഭാവിക മരണത്തിന് കേസെടുത്താണ് കോട്ടൂര്‍പുരം പോലീസിന്‍റെ അന്വേഷണം.


വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ്  ക്യാമ്പസിലെ ഹോക്കി ഗ്രൗണ്ടിന് സമീപം ഗവേഷണ വിദ്യാര്‍ത്ഥിയായ  ഉണ്ണികൃഷ്ണന്‍ നായരുടെ (Unnikrishnan Nair) മൃതദേഹം  കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.  പ്രോജക്ട് കോഡിനേറ്റര്‍ കൂടിയായിരുന്നു ഉണ്ണികൃഷ്ണന്‍.


തുടക്കത്തില്‍  കൊലപാതകമാണെന്ന നിലയിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.  പോലീസും  ആത്മഹത്യാ സാധ്യതകള്‍  തള്ളിക്കളഞ്ഞിരുന്നു.  എന്നാല്‍,പിന്നീട്  11 പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തുകയായിരുന്നു. 


Also Read: Madras IIT: മദ്രാസ് ഐ.ഐ.ടിയില്‍ കണ്ടെത്തിയ മൃതദേഹം മലയാളി വിദ്യാര്‍ത്ഥിയുടേത്, ആത്മഹത്യയെന്ന് പോലീസ്


മാനസിക സമ്മര്‍ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പില്‍ പറയുന്നത്. തന്‍റെ  മരണത്തിന് ഉത്തരവാദികളായി ആരുടെയും പേര് ഉണ്ണികൃഷ്ണന്‍ എഴുതിയിട്ടില്ലെന്നും ഗവേഷണവുമായി മുന്നോട്ടുപോകാന്‍ സാധിക്കാത്ത  മാനസികാവസ്ഥയിലാണ് താനെന്നും  കുറിപ്പിലുള്ളതായി  പോലീസ് പറയുന്നു.


രാവിലെ ക്യാമ്പസിലേക്ക് പോയ ഉണ്ണികൃഷ്ണനെ പിന്നെ കണ്ടില്ലെന്നാണ് സുഹൃത്തുക്കള്‍ നല്‍കിയ മൊഴി. ബൈക്കില്‍ നിന്ന് പെട്രോള്‍ ശേഖരിച്ചെത്തി ഒഴിഞ്ഞ് സ്ഥലത്ത് വച്ച് ആത്മാഹുതി ചെയ്തതാകാം എന്നാണ് പോലീസ് നിഗമനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.