Chennai: Madras IIT ക്യാമ്പസിലെ ഹോക്കി ഗ്രൗണ്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടെതെന്ന് സ്ഥിരീകരിച്ചു.
Madras IIT യിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഉണ്ണികൃഷ്ണന്‍ നായര്‍ (Unnikrishnan Nair) എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രോജക്ട് കോഡിനേറ്റര്‍ കൂടിയായിരുന്നു ഉണ്ണികൃഷ്ണന്‍.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് ക്യാമ്പസിലെ ഹോക്കി ഗ്രൗണ്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്. കോട്ടൂർപുരം പോലീസെത്തി പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായിറോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
കൊലപാതകമാണെന്ന നിലയിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. തുടക്കത്തില്‍ പോലീസും
ആത്മഹത്യാ സാധ്യതകള്‍ തള്ളിക്കളഞ്ഞിരുന്നു. എവിടെയെങ്കിലും വെച്ച് കത്തിച്ച ശേഷം മൃതദേഹം ക്യാമ്പസില്‍ ഉപേക്ഷിച്ചതാകാമെന്നായിരുന്നു പോലീസ് നിഗമനം.
എന്നാല്‍, കൂടുതല്‍ അന്വേഷണം നടത്തിയ പോലീസ്, യുവാവിന്‍റെ മരണം കൊലപാതകമല്ല , ആത്മഹത്യയാണെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ്. തെളിവായി 11 പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയതായി FIR ല്‍ പറയുന്നു.
മാനസിക സമ്മര്‍ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പില്‍ പറയുന്നത്. തന്‍റെ മരണത്തിന് ഉത്തരവാദികളായി ആരുടെയും പേര് ഉണ്ണികൃഷ്ണന്‍ എഴുതിയിട്ടില്ലെന്നും ഗവേഷണവുമായി മുന്നോട്ടുപോകാന്‍ സാധിക്കാത്ത മാനസികാവസ്ഥയിലാണ് താനെന്നും കുറിപ്പിലുണ്ടെന്ന് പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...