ബം​ഗളൂരു: Warrant Against Nithyananda:  പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചു. ബംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ഒരുപാട് തവണ കോടതി സമൻസുകൾ പുറപ്പെടുവിച്ചിട്ടും നിത്യാനന്ദ ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കൈലാസ'ത്തില്‍ പെണ്ണുമെത്തി; കാണാതായ സഹോദരിമാര്‍ നിത്യാനന്ദയ്ക്കൊപ്പം!!


തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ 2010 ൽ ഒരു സ്വകാര്യ ചാനലിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്ന് പൊലീസ് നിത്യാനന്ദയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. ഈ കേസിൽ അറസ്റ്റിലായിരുന്ന നിത്യാനന്ദയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതിനെ തുടർന്ന് അദ്ദേഹം രാജ്യം വിടുകയായിരുന്നു. കാലാവധി തീർന്ന പാസ്പോർട്ട് ഉപയോഗിച്ച് നേപ്പാളിലേക്ക് കടന്ന അദ്ദേഹം അവിടുന്ന് ഇക്വഡോറിലേക്കും കടന്നു. 


Also Read:  'മണവാളൻ വസീം' ഒറിജിനൽ! വിവാഹ ശേഷം വരനോട് കളിച്ചാൽ ഇങ്ങനിരിക്കും..! വീഡിയോ വൈറൽ 


2018 മുതൽ നിത്യനന്ദ വിചാരണയിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ 2020 ൽ ഇയാളുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചുവെന്ന കേസിലും നിത്യനന്ദയ്ക്കെതിരെ കർണാടക പോലീസിന്റെ സിഐഡി വിഭാ​ഗം അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ ഗുജറാത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയിയെന്ന കേസും ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിൽ ഇന്റർപോൾ ഇയാൾക്കെതിരെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിൽ നിത്യാനന്ദ ഇപ്പോൾ എവിടെയാണെന്നതിനെക്കുറിച്ച് ഒരറിവും ആർക്കുമില്ല.  'കൈലാസം' എന്ന പേരിൽ ഒരു രാജ്യം സൃഷ്ടിച്ച് സ്വന്തമായി പാസ്‌പോർട്ടും കറൻസിയുമുണ്ടാക്കി ജീവിക്കുകയാണെന്നാണ് റിപ്പോർട്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.