Arrest: കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ പോലീസിന്റെ പിടിയില്‍
Notorious thief arrested by Police: മേരികുളത്ത് കഴിഞ്ഞ ജനുവരിയിൽ മോഷണം നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇടുക്കി: കുപ്രസിദ്ധ മോഷ്ടാവ് സതീഷെന്ന റഫീഖ് പോലീസ് പിടിയിൽ. നിരവധി മോഷണക്കേസിലെ പ്രതിയെ തൃശൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. മേരികുളത്ത് കഴിഞ്ഞ ജനുവരി 30ന് മോഷണം നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉപ്പുതറ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ജനുവരി 30ന് ഇടുക്കി അയ്യപ്പൻ കോവിൽ മേരികുളത്ത് 7 കടകളിൽ മോഷണം നടത്തിയിരുന്നു. ഈ കേസിൽ അന്വേഷണം നടന്ന് വരുന്നതിനിടയിലാണ് തൃശൂർ പുളിക്കപ്പറമ്പിൽ സതീഷ് മോഹനൻ എന്ന അലിയാസ് റഫീക്ക് തൃശൂരിൽ മറ്റൊരു കേസിൽ പിടിയിലാവുന്നത്. പോലീസ് ചോദ്യം ചെയ്യലിനിടയിലാണ് മേരികുളത്ത് ജനുവരി 30 ന് മോഷണം നടത്തിയതായി പ്രതി സമ്മതിച്ചത്. ഇത് കൂടാതെ നിരവധി സ്ഥലത്തും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. ഇതേ തുടർന്ന് തൃശൂർ പോലീസ് അറിയിച്ചതനുസരിച്ച് പ്രതിയെ ഉപ്പുതറ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
ALSO READ: തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിലെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
പൂട്ട് പൊളിക്കാൻ പ്രതി പിക്കാസാണ് ഉപയോഗിച്ചത്. മോഷണത്തിന് ശേഷം കാട്ടിൽ ഒളിപ്പിച്ച പിക്കാസും ക്യാമറയുടെ ഡിവിആറും പോലീസ് കണ്ടെടുത്തു. നിരവധി സ്ഥലത്ത് മോഷണം നടത്തിയ പ്രതി പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്ന ആയുധം സമീപത്ത് തന്നെ ഉപേക്ഷിക്കുന്നതാണ് രീതി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy