Kochi : കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അഞ്ജലി റീമദേവിനെതിരെ കേസ് എടുത്തു.  സൈബർ പോലീസാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അഞ്ജലി റീമ ദേവ് ഇരയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തി എന്ന പരാതിയിലാണ് കേസ് എടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും, പ്രായപൂർത്തിയാകാത്ത മകളെയും കൊണ്ട് പലസ്ഥലങ്ങളിലും എത്തിയത് അമ്മയാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോയിൽ അഞ്ജലി പറഞ്ഞിരുന്നു.  കേസ് കള്ളമാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങൾ തനിക്കും തൻറെ ജീവനക്കാർക്കും വളരെ അധികം മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും അഞ്ജലി റീമദേവ് പുറത്ത്‌വിട്ട വിഡിയോയിൽ പറഞ്ഞിരുന്നു. 


ALSO READ: Number 18 Hotel : ഹോട്ടൽ 18 പീഡനക്കേസിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ അഞ്ജലിക്കെതിരെ അന്വേഷണം


വട്ടിപലിശ ഇടപാട് തെറ്റിയപ്പോളും ടെർമിനേഷൻ  ലെറ്റർ നൽകിയപ്പോളും  മാത്രം  ഉയർന്നു വന്ന  പീഡന പരാതിയും  പോക്സോ കേസുമാണിതെന്ന് അഞ്ജലി പറഞ്ഞിരുന്നു. നിഷ്പക്ഷമായ ഒരു അന്വേഷണത്തിനായി  അഭ്യർത്ഥിക്കുന്നു.ഇവർക്ക്  പിന്നിൽ ആരെന്നു അറിയാൻ  എനിക്കും ആകാംക്ഷ ഉണ്ടെന്നും അഞ്ജലി തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.


ALSO READ: റോയി വയലാട്ടിനെ അറിയാം, കൊച്ചിയിൽ പോയിട്ട് രണ്ട് വർഷം- അഞ്ജലിയുടെ പുതിയ വീഡിയോ


ഓഫീസിലെ രേഖകള്‍ പലതും അവര്‍(പരാതിക്കാരി) കട്ടെടുക്കുകയായിരുന്നു. റോയി വയലാട്ടിനെ കഴിഞ്ഞ അഞ്ച് വര്‍ഷമായി നമ്പര്‍ 18 ഹോട്ടലുടമ എന്ന രീതിയില്‍ അറിയാം. എന്നാൽ താൻ കൊച്ചിയിൽ പോയിട്ട് രണ്ട് വർഷമാകുന്നു. തനിക്കെതിരായ എല്ലാ പരാതികളും വ്യാജമാണെന്നും അഞ്ജലി തൻറെ വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ട് പരാതിക്കാരിയും രംഗത്തെത്തിയിരുന്നു.


ALSO READ: Big Breaking | വിദേശ രാജ്യങ്ങളിലേക്ക് അടക്കം അഞ്ജലി കുട്ടികളെ എത്തിച്ചു, ആരോപണവുമായി പരാതിക്കാരി


അഞ്ജലി മയക്ക് മരുന്ന് ഇടപാടിലെ കണ്ണിയാണെന്നാണ് പരാതിക്കാരി പറയുന്നത്. ഇതിനെ കുറിച്ച് പൊലീസിൽ അറിയിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും പരാതിക്കാരി പറയുന്നു. ആരോപണങ്ങളിൽ തന്റെ മകളെ വലിച്ചിഴച്ച് പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഈ ആരോപണങ്ങൾക്ക് പിന്നില്ലെന്ന് പരാതിക്കാരി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.