Crime: സ്ഥലം വിറ്റുകിട്ടിയ പണത്തിൻറെ വിഹിതം നൽകിയില്ല, പിതാവിനെ കൊലപ്പെടുത്തി; മകൻ പിടിയിൽ
Murder Case: പ്രതി മനോജ് അച്യുതന്റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തിൽ നിന്ന് വിഹിതം ആവശ്യപ്പെട്ട് അച്ച്യുതനെ കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലം: പണം നൽകാത്ത വിരോധത്തെത്തുടർന്ന് പിതാവിനെ മകൻ അടിച്ചുകൊന്നു. മകനെ പോലീസ് പിടികൂടി. കോയിവിള പാവുമ്പാ കുറവരുതെക്കതിൽ അജയഭവനത്തിൽ മനോജ് കുമാർ (37) ആണ് പിതാവ് അച്ച്യുതനെ കൊലപ്പെടുത്തിയത്.
മനോജ് കുമാറിനെ തെക്കുംഭാഗം പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ഓടെ പാവുമ്പാ ക്ഷേത്രത്തിന് സമീപമുള്ള അജയഭവനം വീട്ടിൽ വച്ചാണ് സംഭവം നടന്നത്. പ്രതി മനോജ് അച്യുതന്റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തിൽ നിന്ന് വിഹിതം ആവശ്യപ്പെട്ട് അച്ച്യുതനെ കൊലപ്പെടുത്തുകയായിരുന്നു.
ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മണിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സലീം, രാജേഷ് സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പണത്തിനായി ഉസ്ബെക്കിസ്ഥാൻ യുവതിയെ കൊലപ്പെടുത്തി; കേരളത്തിലേക്ക് കടന്ന രണ്ട് പേർ പിടിയിൽ
ബെംഗളൂരു: ഉസ്ബെക്കിസ്ഥാൻ സ്വദേശിനിയായ വനിതയെ കൊലപ്പെടുത്തി കേരളത്തിലേക്ക് കടന്ന രണ്ട് പേർ പിടിയിൽ. അസം സ്വദേശികളായ റോബർട്ട്, അമൃത് സോനു എന്നിവരെയാണ് ശേഷാദ്രിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് ബെംഗളൂരുവിലെ ഹോട്ടലിൽ വച്ച് 37കാരിയായ ഉസബെക്കിസ്ഥാൻ വനിതയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.
ബെംഗളൂരുവിലെ ജഗദീഷ് ഹോട്ടലിൽ താമസിക്കുകയായിരുന്നു വിദേശ വനിതയെയാണ് അവിടെ ജോലി ചെയ്യുകയായിരുന്നു രണ്ട് ജീവനക്കാർ ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് യുവതിയുടെ പക്കൾ ഉണ്ടായിരുന്നു വിദേശ നാണയം ഉൾപ്പെടെ പണവും മൊബൈൽ ഫോണുമായി പ്രതികൾ കടന്നുകളഞ്ഞു. കൃത്യം നടത്തിയതിന് ശേഷം ഇരുവരും കേരളത്തിലേക്ക് കടക്കുകയായിരുന്നു പോലീസ് അറിയിച്ചു.
കേസ് അന്വേഷണത്തിനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി ബെംഗളൂരു പോലീസ് നേരത്തെ അറിയിച്ചിരുന്നു. പിടികൂടിയ പ്രതികളുടെ പക്കൽ നിന്നും ഉസ്ബെക്കിസ്ഥാൻ കറൻസിയുടെ രണ്ട് 2,000 നോട്ടും ഒരു 5,000ത്തിന്റെ നോട്ടും പോലീസ് കണ്ടെത്തി.
കൃത്യം നടന്ന ദിവസം ശുചീകരണത്തിനായി പ്രതികൾ ഉസ്ബെക്കിസ്ഥാൻ വനിത താമസിക്കുന്ന മുറിയിലേക്ക് എത്തി. സമ്മതം ചോദിക്കാതെ മുറിയിൽ പ്രവേശിച്ചതിന് യുവതി പ്രതികളായ ജീവനക്കാരോട് ദേഷ്യപ്പെടുകയും തുടർന്ന് മുഖത്തടിക്കുകയും ചെയ്തു. ഇതാണ് പ്രതികൾ ഉസ്ബെക്ക് യുവതിയെ കൊലപ്പെടുത്താൻ കാരണായതെന്ന് പോലീസ് പറയുന്നു.
കൊലയ്ക്ക് ശേഷം മുറി പുറത്ത് നിന്ന് പൂട്ടി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഉസ്ബെക്ക് വനിതയെ കൊലപ്പെടുത്തിയത് ഹോട്ടൽ ജീവനക്കാർ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. മാർച്ച് അഞ്ചാം തീയതിയാണ് ഉസ്ബെക്കിസ്ഥാൻ സ്വദേശിനി ബെംഗളൂരുവിൽ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.