മലപ്പുറം: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 66 കാരന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജി എഎം അഷ്‌റഫ് ആണ് ശിക്ഷ വിധിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമറി കരോളിൽ വീട്ടിൽ അബ്ദുവിനാണ് തടവും പിഴയും ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവിന് പുറമേ 7000 രൂപയാണ് ഇയാൾ പിഴയായി ഒടുക്കേണ്ടത്. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരും.


COMMERCIAL BREAK
SCROLL TO CONTINUE READING

2020 ജൂൺ 24 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കൂട്ടുകാരിയുടെ വീട്ടിൽ നിന്നും പെരുന്നാൾ ആഘോഷം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ട 14കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക അതിക്രമം നടത്തിയെന്നാണ് അബ്ദുവിനെതിരായ കേസ്. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരുന്നത്. ഡിവൈഎസ്പി ആയിരുന്ന ഹരിദാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. സോമ സുന്ദരൻ ഹാജരായി. കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.