Murder | വയനാട്ടിൽ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍; രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി
അമ്പലവയല്‍ ആയിരംകൊല്ലിക്ക് സമീപമാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്.
വയനാട്: അമ്പലവയലില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 68 കാരനായ മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ കീഴടങ്ങി.
അമ്പലവയല്‍ ആയിരംകൊല്ലിക്ക് സമീപമാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി കുറച്ചു സമയത്തിനുള്ളിൽ പെൺകുട്ടികൾ കീഴടങ്ങുകയായിരുന്നു. മുഹമ്മദിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ മക്കളാണ് കീഴടങ്ങിയത്.
വയോധികന് അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കുട്ടികള്‍ പോലീസില്‍ മൊഴി നല്‍കിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...