Uttar Pradesh: പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല, എട്ടാം  ക്ലാസ് വിദ്യാർത്ഥി ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തില്‍ കാത്തി കാട്ടി ഭീഷണിപ്പെടുത്തി സിന്ദൂരം ചാര്‍ത്തി മടങ്ങി....!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകപക്ഷീയമായ  ഈ പ്രണയ കഥ ഒരു സിനിമാക്കഥയിൽനിന്ന് ഒട്ടും പിന്നിലല്ല. സംഭവം നടന്നിരിയ്ക്കുന്നത് ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ചിലാണ്. സംഭവത്തിന്‌ ശേഷം പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ആണ്‍കുട്ടിയെ  കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


Also Read :   Food Combinations to lose Weight: ഈ കുറുക്കുവഴി പരീക്ഷിക്കൂ, പൊണ്ണത്തടി കുറയ്ക്കാം


എട്ടാം ക്ലാസില്‍ പഠിയ്ക്കുന്ന 16 വയസുള്ള ആണ്‍കുട്ടിയ്ക്ക് ആറാം ക്ലാസില്‍ പഠിയ്ക്കുന്ന പെണ്‍കുട്ടിയോട് ഭയങ്കര പ്രണയം. പലതവണ ആണ്‍കുട്ടി ഈ വിവരം പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. ആണ്‍കുട്ടിയുടെ പ്രവൃത്തിയില്‍ സഹികെട്ട പിതാവ് പെൺകുട്ടിയെ മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് ആണ്‍കുട്ടി വീട്ടിലെത്തി പെണ്‍കുട്ടിയ്ക്ക് സിന്ദൂരം ചാര്‍ത്തിയത്...!!


ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. 16 കാരന്‍ തന്‍റെ സുഹൃത്തുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. ആ സമയം ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടി വീട് വൃത്തിയാക്കുകയായിരുന്നു. സുഹൃത്ത്‌ പെൺകുട്ടിയുടെ കഴുത്തിൽ കത്തി വയ്ക്കുകയും 16 കാരന്‍ പെണ്‍കുട്ടിയുടെ നെറുകയില്‍ സിന്ദൂരം ചാര്‍ത്തുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി ഭയന്ന് നിലവിളിക്കാന്‍ തുടങ്ങി. ആരും എത്തുന്നതിന് മുന്‍പ് ആണ്‍കുട്ടികള്‍ ഓടി രക്ഷപെടുകയും ചെയ്തു.. 


ഡ്രൈവറായ പെൺകുട്ടിയുടെ പിതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്. ഇതോടെ, സംഭവത്തില്‍ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്‍കുട്ടിയെ തിരിച്ചറിഞ്ഞ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. ആണ്‍കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയശേഷം ചൈൽഡ് റിഫോം ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്.  


റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് മാസമായി ആൺകുട്ടി പെൺകുട്ടിയെ പിന്തുടരുകയായിരുന്നു. പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ രക്ഷിതാക്കൾ പെൺകുട്ടിയെ മറ്റൊരു സ്‌കൂളിൽ പ്രവേശിപ്പിച്ചെങ്കിലും പോലീസിൽ പരാതി നൽകിയില്ല., പോലീസ് പറയുന്നു.  ആണ്‍കുട്ടിയ്ക്കെതിരെ പല വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആൺകുട്ടികൾ പെൺകുട്ടിയുടെ വീട്ടിലെത്തിയ മോട്ടോർ സൈക്കിൾ തിരിച്ചറിഞ്ഞതായി എസ്എച്ച്ഒ റായ് പറഞ്ഞു.  


തന്‍റെ  പ്രവൃത്തിയിൽ ആണ്‍കുട്ടി പശ്ചാത്താപമൊന്നും കാണിച്ചില്ലെന്നും പെൺകുട്ടിയെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞതായി പോലീസ് പറയുന്നു.  
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.