മലപ്പുറം: ഓട്ടോയില്‍ കടത്താൻ ശ്രമിച്ച 33.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിയിൽ. മുണ്ടുപറമ്പ് ബൈപ്പാസില്‍ മലപ്പുറം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു കുഴല്‍പ്പണം പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം കോഡൂര്‍ മാട്ടത്തൊടി ഷിഹാബുദ്ദീനെ പോലീസ് അറസ്റ്റു ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വാക്കുതർക്കത്തിനിടെ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് യുവാവ്; സംഭവം തിരുവനന്തപുരത്ത്!


 


ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  ഇന്ന് രാവിലെ പോലീസ് സംഘം ബൈപ്പാസില്‍  നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.   പണം ഷിഹാബുദ്ദീന്റെ ഓട്ടോയുടെ പിറകിലെ സീറ്റിനടിയില്‍ രഹസ്യഅറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായാണ് പണം എത്തിച്ചതെന്നും പോലീസ് പറഞ്ഞു. 


Also Read: വർഷങ്ങൾക്ക് ശേഷം ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണ നേട്ടങ്ങൾ!


കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ ആനമങ്ങാടുനിന്നും ഓട്ടോയില്‍ കടത്തിയ കുഴല്‍പ്പണം പോലീസ് പിടിച്ചെടുത്തിരുന്നു. വെസ്റ്റ് കോഡൂര്‍ സ്വദേശി അബ്ദുള്‍വഹാബില്‍നിന്നാണ് 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.  രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്  പെരിന്തല്‍മണ്ണ SHO രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടിയത്.  സംഭവത്തിൽ പണം കൊണ്ട് വന്ന മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. KL-10-AG-3839 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലായിട്ടാണ് 11.15 ലക്ഷം പണം സൂക്ഷിച്ചിരുന്നത്.  ഈ പണം കോഡൂരിൽ നിന്നും വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായിട്ടാണ് കൊണ്ടുവന്നിരുന്നത്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.