Drugs Smuggling: നേടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ അറസ്റ്റിൽ
Drugs Smuggling: ഇയാൾ ഇന്‍ഡിഗോ വിമാനത്തില്‍ മാലിയിലേക്ക് പോകാനെത്തിയതായിരുന്നു. ദേഹ പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
നെടുമ്പാശ്ശേരി: കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാലിദ്വീപ് സ്വദേശിയായ യൂസഫ് ഫൗദില്‍ നിന്നും 40 ലക്ഷം വില വരുന്ന ആംഫെറ്റമിനാണ് പിടിച്ചെടുത്തത്.
Also Read: Police: പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസുകാരെ മർദ്ദിച്ച് പ്രതികൾ; എസ് ഐയുടെ കൈയ്ക്ക് പൊട്ടൽ
ഇയാൾ ഇന്‍ഡിഗോ വിമാനത്തില്‍ മാലിയിലേക്ക് പോകാനെത്തിയതായിരുന്നു. ദേഹ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 33 കാപ്സ്യൂളുകളിലായി 325 ഗ്രാം മയക്കുമരുന്ന് തുടയില്‍ കെട്ടിവെച്ച നിലയിലായിരുന്നു. ഇയാളെ സി.ഐ.എസ്.എഫ്. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.
യൂസഫ് ഫൗദ് കഴിഞ്ഞ മാസമാണ് കേരളത്തിലെത്തിയത്. ഇയാൾക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നുണ്ട്. ഇയാൾ മയക്കുമരുന്ന് കടത്താന്‍ വേണ്ടിയാണോ എത്തിയതെന്നാണ് സംശയം. മാത്രമല്ല ഇയാൾ മുന്‍പും ഇതേ രീതിയിൽ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കും
പതിനാലുകാരനെ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ
പതിനാലുകാരനെ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ. ഇടുക്കി കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ കല്ലാർകുട്ടി നായ്ക്കുന്ന് കവല ചാത്തൻപാറയിൽ രാജൻ (58) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രതി 14 വയസ്സുകാരനെ ഹോസ്റ്റൽ പരിസരം ശുചീകരിക്കുന്നതിന് വിളിച്ചുവരുത്തി. ശുചീകരണത്തിന് വന്ന മറ്റ് ആളുകൾ പോയതിനുശേഷം കുട്ടിയെ സമീപത്തെ കാട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
Also Read: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; നിർമ്മാണം ഈ വർഷം പൂർത്തിയാക്കും
എന്നാൽ കുട്ടി മാനസിക ബുദ്ധിമുട്ടിനാൽ വിവരം പുറത്ത് പറഞ്ഞില്ല. ഇക്കഴിഞ്ഞ ദിവസം പള്ളികളിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂളിൽ ക്ലാസുകൾ നയിച്ച അധ്യാപകർ ഇത്തരം അക്രമങ്ങൾ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞു. ഇതോടെയാണ് കുട്ടി അമ്മയോട് വിവരം അറിയിച്ചത്. തുടർന്ന് മാതാവ് അടിമാലി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തൊടുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...