Arrest: മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ
Crime News: പൂവച്ചൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്ത് വാടക വീട് കേന്ദ്രീകരിച്ച് വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തിയ ആളെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: സ്കൂളിന് സമീപം മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തിയയാൾ അറസ്റ്റിൽ. പിടിയിലായ പ്രതിയുടെ വീഡിയോ എടുത്ത മാധ്യമ പ്രവർത്തകന് നേരെ വധഭീഷണി. കാട്ടാക്കട പൂവച്ചലിൽ ആണ് സംഭവം. പൂവച്ചൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്ത് വാടക വീട് കേന്ദ്രീകരിച്ച് വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തിയ ആളെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
പൂവച്ചൽ മുളമൂട് അമ്പലത്തിൻവിള വീട്ടിൽ പ്രദീപ് കുമാർ (48) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഒമ്പത് കുപ്പി മദ്യവും പോലീസ് കസ്റ്റഡിയിൽ എടുത്തു. 10 വർഷത്തോളമായി മുളമൂട് ജംഗ്ഷന് സമീപം പരസ്യമായി ആണ് ഇയാൾ ലഹരി വസ്തുക്കൾ കച്ചവടം നടത്തിവന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു. മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും മദ്യവും പുകയില ഉത്പന്നങ്ങളും ഇയാൾ വിൽപന നടത്തിയിരുന്നു.
ALSO READ: രഞ്ജിത്തിനെതിരായ പീഡന പരാതി; ബംഗാളി നടി താമസിച്ച ഹോട്ടലിൽ തെളിവെടുപ്പ് നടത്തി
സ്കൂൾ അധികൃതർ ഇയാൾക്കെതിരെ പൂവച്ചൽ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതി നൽകി. ചില രക്ഷിതാക്കൾ ആണ് ആദ്യം പരാതിയുമായി രംഗത്ത് എത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വീഡിയോ ചിത്രീകരിക്കുന്നതിടെ മാധ്യമ പ്രവർത്തകന് നേരെ വധ ഭീഷണിയും മുഴക്കി.
അറസ്റ്റ് ചെയ്ത പ്രതിയുടെ പക്കൽ നിന്നും മുൻപ് 226 കുപ്പി മദ്യം പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വികലാംഗനെന്ന പരിഗണയിൽ പെറ്റി കേസ് ചുമത്തി വിട്ടയച്ചു. വീണ്ടും പരാതികൾ ഉയർന്നതോടെ പ്രദീപിനെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. തമഴ്നാട്ടിൽ നിന്നും കേരളത്തിലെ ആര്യനാട്, കാട്ടാക്കട, മലയിൻകീഴ് എന്നീ ബീവറേജ് ഷോപ്പിൽ നിന്നും പലതവണകളായി വാങ്ങുന്ന വിദേശമദ്യമാണ് അന്ന് പിടിച്ചെടുത്തത്. വിപണിയിൽ 400 രൂപ വില വരുന്ന മദ്യം 600, 700 രൂപയ്ക്കാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.