തിരുവനന്തപുരം: വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ വാക്കേറ്റം അവസാനിച്ചത് കൊലപാതകത്തിൽ. കൊല്ലപ്പെട്ടത് ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണനാണ്. സംഭവത്തെ തുടർന്ന് നൂറനാട് സ്വദേശിയായ അരുണിനെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തമ്മിൽ മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആംബുലൻസിൽ കഞ്ചാവ് കടത്ത്; അന്തർ സംസ്ഥാന ലഹരി മാഫിയയിലേക്ക് അന്വേഷണം


സംഭവം നടന്നത് ഇന്നലെ രാത്രിയാണ്. അയല്‍വാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാളുടെ സുഹൃത്തും അയൽവാസിയുമായ അരുൺ തന്റെ 25000 രൂപ വിലയുള്ള മൊബൈൽ കാണാനില്ലെന്ന് പറഞ്ഞു നാരായണന്റെ വീട്ടിൽ കയറി ചെല്ലുകയും നാരായണൻ മൊബൈൽ വാങ്ങി നൽകണം എന്നാവശ്യപ്പെടുകയും ചെയ്തു. മൊബൈൽ മറ്റാരോ എടുത്തത് ആയിരിക്കുമെന്നും തനിക്ക് അതിനെക്കുറിച്ചു അറിവില്ലെന്ന് പറഞ്ഞപ്പോൾ വീട്ടിലെ പൂജ സാമഗ്രികൾ തട്ടി തെറിപ്പിച്ചു.  ആരാധനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ നശിപ്പിക്കരുത് എന്ന് പറഞ്ഞ നാരായണനെ അരുൺ ഇരുകൈകളിലും പിടിച്ചു വട്ടം കറക്കി തറയിലിട്ട് മർദ്ധിക്കുകയും ചെയ്തു . നാരായണന്റെ ഭാര്യ തടയാൻ ശ്രമിച്ചപ്പോൾ ടെറസ്സ് വീട്ടിൽ നിന്നും താഴ്ചയിലുള്ള കനാലിലേക്ക് അരുൺ നാരായണനെ എടുത്തെറിഞ്ഞു. കനാൽ കുഴിയിലേക്ക് എടുത്തു ചാടി അരുൺ വീണ്ടും ക്രൂരമായി മർദ്ധിക്കുകയും നാരായണൻ മർണപ്പെടുകയുമാണ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു.


കണ്ണൂർ ജയിലിൽ നിന്നും തടവുചാടിയ പ്രതി പിടിയിൽ; വലയിലായത് തമിഴ്നാട്ടിൽ നിന്നും


കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ പ്രതി കൊയ്യോട് സ്വദേശി ഹർഷാദ് പിടിയിൽ. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നാണ് ഹർഷാദ് പിടിയിലായത്.  ഹർഷാദ് കഴിഞ്ഞമാസം 14 നാണ് ജയിൽ ചാടി സുഹൃത്തിനൊപ്പം ബൈക്കിൽ കയറി രക്ഷപ്പെടുന്നത്. പത്രമെടുക്കാനായി വന്ന ഹർഷാദ് ജയിലിൻ്റെ ഗേറ്റ് തുറന്ന് പുറത്ത് കാത്തുനിന്ന് സുഹൃത്തുമായി കടന്നു കളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.


Also Read: വരുന്ന 33 വർഷത്തേക്ക് ഈ രാശിക്കാർക്ക് പല വഴിക്ക് ധനനേട്ടം, തൊട്ടതെല്ലാം പൊന്നാകും!


പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയായിരുന്നു ഹർഷാദിന്റെ രക്ഷപ്പെടൽ.  ലഹരി കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആളാണ് പിടിയിലായ ഹർഷാദ്.  ഹർഷാദിനെ ജയിൽ ചാടാൻ സഹായിച്ച സുഹൃത്ത് റിസ്വാൻ കഴിഞ്ഞയാഴ്ച കീഴടങ്ങിയിരുന്നു.  ഹർഷാദിന്റേത് ആസൂത്രിത ജയിൽ ചാട്ടമായിരുന്നുവെന്ന് ജയിൽ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഹർഷാദായിരുന്നു എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത്. 


Also Read: ശുക്ര ചൊവ്വ സംയോഗത്തിലൂടെ ധനശക്തി യോഗം; ഈ രാശിക്കാരുടെ സമയം തെളിയും!


ഹർഷാദിന് ജയിലിലെ വെൽഫയർ ഓഫീസിലായിരുന്നു ജോലി. ഇതിന്റെ മറവിലാണ് പ്രതി ജയിൽ ചാടുന്നതിനുള്ള ആസൂത്രണം തയ്യാറാക്കിയത്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ മയക്കുമരുന്ന് കേസിൽ 10 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചാണ് ഇയാൾ ജയിലിലെത്തിയത്. അതിനിടെയായിരുന്നു ഈ ജയിൽചാട്ടം.  തമിഴ്നാട്ടിലെ മധുരയിൽ നിന്നും പിടികൂടിയ ഹർഷാദിനെ ഇന്ന് രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ചു. ഇയാളെ എത്രയും പെട്ടെന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.