Thiruvananthapuram : മുൻ മന്ത്രിയും CPM നേതാവുമായി എ.കെ ബാലന്റെ (AK Balan) മരുമകളുടെ പക്കൽ നിന്ന് ഓൺലൈനിലൂടെ പണം തട്ടാണ ശ്രമം. UAE എംബസിയുടെ പേരിലാണ് എ.കെ ബാലന്റെ മകന്റെ ഭാര്യ നമിതയുടെ കൈയ്യിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തട്ടിപ്പിനുള്ള ശ്രമം മനസ്സിലാക്കിയതോടെ കുടംബം സൈബർ സെല്ലിന് പരാതി നൽകുകയും ചെയ്തു. വിസ പെർമിറ്റിന് അനുമതി തേടിയതിന് പിന്നാലെയാണ് വന്ന മെയിലാണ് തട്ടിപ്പിന്റെ ശ്രമം മനസ്സിലായിതെന്ന് നമിത ദൃശ്യമാധ്യമമായ ഏഷ്യനെറ്റിനോട് അറിയിച്ചു. 


ALSO READ : ഓണലൈൻ സുഹൃത്ത് അയച്ച് തന്ന ജന്മദിന സമ്മാനം വാങ്ങാൻ 60കാരി ചെലവാക്കിയത് 4 കോടി രൂപ ; പിന്നീട് മനസ്സിലായി തട്ടിപ്പാണെന്ന്


സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനാണ് എ.കെ ബാലന്റെ മകൻ പ്രമോദും മരുമകളും യുഎഇയിൽ നിന്ന് നാട്ടിലേക്കത്തിയത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇരുവരും നാട്ടിൽ തന്നെ തുടരുകയായിരുന്നു. 


അതിനിടെ നമിതിയുടെ യുഎഇ വിസാ കാലാവധി അവസാനിക്കാറായതോടെ മടങ്ങിപ്പോകാനുള്ള നടപടികൾക്കായി ഓൺലൈനിലൂടെ ശ്രമിക്കാൻ തുടങ്ങി. അങ്ങനെ യുഎഇ എംബസിയിലേക്ക് അയച്ച മെയിലിന് ലഭിച്ച മറുപടിയിലാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്. 


ALSO READ : Internet Fraud: സൂക്ഷിക്കുക, ഇവയെല്ലാം ഓൺലൈനിലൂടെ നിങ്ങളുടെ ഡാറ്റയും പണവും അപഹരിക്കാം


യുഎഇലേക്ക് തിരികെ പോകുന്നതിനുള്ള സർക്കാരിമന്റെ ഭാഗത്ത് നിന്നുള്ള നടപടികൾക്കായി 16,100 രൂപ അടയ്ക്കാനാണ് മെയിൽ നിർദേശിച്ചിരിക്കുന്നത്. പണം നിക്ഷേപിക്കാനായി വീരു കുമാർ എന്നയാളൂടെ പേരിലുള്ള ന്യൂ ഡൽഹി SBI ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ നൽകുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ പണം നിർദേശിച്ചിരിക്കുന്ന  അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് മെയിൽ അറിയിച്ചിരിക്കുന്നത്.


ALSO READ : വീഡിയോ കോളുകൾക്ക് പിന്നിൽ തട്ടിപ്പ് വീരന്മാരാകാം; മുന്നറിയിപ്പുമായി Kerala Police


admin@uaeembassy.in എന്ന വിലാസത്തില്‍ നിന്നായിരുന്നു ഇ മെയില്‍ ലഭിച്ചത്. ഇതിൽ സംശയം തോന്നിയ കുടുംബ സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു. സൈബർ സെല്ല് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.