വീഡിയോ കോളുകൾക്ക് പിന്നിൽ തട്ടിപ്പ് വീരന്മാരാകാം; മുന്നറിയിപ്പുമായി Kerala Police

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളിനെതിരെ കേരള പൊലീസ് മുന്നറിയിപ്പ്. പണം തട്ടിപ്പുകാരുടെ എണ്ണം വർധിച്ചതോടെയാണ് ഈ മുന്നറിയിപ്പ്.

Written by - Zee Hindustan Malayalam Desk | Last Updated : Jan 14, 2021, 03:40 PM IST
  • പണം തട്ടിപ്പുകാരുടെ എണ്ണം വർധിച്ചതോടെയാണ് ഈ മുന്നറിയിപ്പ്
  • എറണാകുളം റൂറൽ ജില്ലയിൽ നിന്ന് മാത്രം പത്തോളം പരാതികൾ
  • വീഡിയോ കോളുകളുടെ സ്ക്രീൻഷോട്ടും റെക്കോർഡഡ് വീഡിയോയും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്
  • ജെസ്‌നയുടെ തിരോധാനം: ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു
വീഡിയോ കോളുകൾക്ക് പിന്നിൽ തട്ടിപ്പ് വീരന്മാരാകാം; മുന്നറിയിപ്പുമായി Kerala Police

തിരുവനന്തപുരം: അപരിചിതരുടെ വീഡിയോ കോളുകൾ എടുക്കരുതെന്ന് കേരള പൊലീസിൻറെ Cyberdom വിഭാഗം മുന്നറിയിപ്പ് നൽകി. ഇത്തരം കോളുകളുടെ റെക്കോർഡഡ് വീഡിയോ, സ്ക്രീൻ ഷോട്ട് എന്നിവ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായതിനെ തുടർന്നാണ് ഈ നടപടി. 

നഗ്നത പ്രദർശിപ്പിച്ച് കൊണ്ട് തുടങ്ങുന്ന ഇത്തരം കോളുകൾ എടുക്കുന്ന നിമിഷം തന്നെ കോൾ സ്വീകരിച്ച ആളുടെ മുഖത്തോട് കൂടി സ്ക്രീൻ ഷോട്ടുകൾ പകർത്തുകയും ശേഷം  ഈ  ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തുകയും ചെയ്യും. ഇത്തരം ബ്ലാക്ക് മെയിലിങ് പരാതികൾ വൻ തോതിൽ വർധിച്ചതോടെയാണ് Kerala Police സൈബർഡോം മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ALSO READ: പത്ത് കോടി നൽകി Enrica Lexie കടൽക്കൊല കേസ് അവസാനിപ്പിക്കുന്നു

ഇത്തരം ഭീഷണിയുമായി എത്തുമ്പോൾ പണം നൽകി പ്രശ്നം ഒഴിവാക്കുകയാണ് മിക്കവരുടെയും പതിവ്. Blackmailing ശല്യം പിന്നെയും വർധിക്കുമ്പോഴാണ് തട്ടിപ്പിനിരയായവർ പരാതിയുമായി മുന്നോട്ട് വരുന്നത്. എറണാകുളം റൂറൽ ജില്ലയിൽ നിന്ന് മാത്രം പത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. പരാതി നല്കാത്തവരുടെ എണ്ണം ഇതിലും അധികമാണ്.

ALSO READ: വീണ്ടും കുതിച്ചുയർന്ന് പെട്രോൾ വില; കൊച്ചിയിൽ 84.61 രൂപ

തെറ്റായ ഐപി അഡ്രസുകൾ വഴിയും വിദേശ - സ്വദേശ നമ്പറുകൾ ഉപയോഗിച്ചും പണം തട്ടുന്ന ഇത്തരം തട്ടിപ്പ് വീരന്മാരെ കണ്ടെത്തുന്നത് ശ്രമകരമാണ്. ജനങ്ങൾ ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് പൊലീസ് സൈബർഡോം അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News