ദുബായ്: Operation Legumes: ദുബായിൽ വൻ ലഹരിവേട്ട.  മണിക്കൂറുകള്‍ക്കുള്ളിലാണ് വൻ ലഹരിക്കടത്ത്ദുബായ് പോലീസ് പരാജയപ്പെടുത്തിയത്.  രഹസ്യവിവരം ലഭിച്ച് ഏഴ് മണിക്കൂറിനുള്ളിൽ 436 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ഓപ്പറേഷന്‍ ലെഗ്യൂംസ് (Operation Legumes) എന്ന് പേരിട്ട അന്വേഷണത്തില്‍ ആറു പ്രതികളെ പിടികൂടിയിട്ടുണ്ട്. പയറു വര്‍ഗങ്ങള്‍ക്കൊപ്പം ലഹരിമരുന്ന് ഉള്ളിലാക്കിയ പ്ലാസ്റ്റിക് പയറും ചേര്‍ത്ത് അതിവിദഗ്ധമായാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.  സംഭവത്തിൽ അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയിലെ ആറ് പ്രതികളെ ദുബായ് പോലീസ് പിടികൂടി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൗദിയിൽ പക‍‍‍‍ർച്ചപ്പനി: പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി


280 ബാഗുകളിലായി  5.6 ടണ്‍ ലഹരിമരുന്ന് കടത്താനാണ് ഈ സംഘം ശ്രമിച്ചത്.  ഇതിനിടെയാണ് ഇങ്ങനൊരു ലഹരിക്കടത്തിനെ കുറിച്ച് ദുബായ് പോലീസിന് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി നാർക്കോട്ടിക്‌സ് പ്രതികളെ പിന്തുടരുകയും അവരുടെ സങ്കേതത്തില്‍ റെയ്ഡ് നടത്തുകയുമായിരുന്നു. ലഹരിമരുന്ന് മണം പിടിച്ച് കണ്ടെത്താന്‍ കെ-9 യൂണിറ്റിന്റെ സഹായവും തേടിയിരുന്നു. ലഹരിമരുന്ന് സംഘത്തിലെ ചിലര്‍ ദുബായിലും മറ്റ് ചിലര്‍ വിദേശത്തും താമസിക്കുന്നവരാണ്. 


Also Read: താലി ചാർത്തുന്നതിനിടയിൽ വധുവിന്റെ കുസൃതി... നാണിച്ചു ചമ്മി വരൻ..! വീഡിയോ വൈറൽ


പയറുവര്‍ഗങ്ങളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് ഒരു ഗോഡൗണില്‍ സൂക്ഷിക്കാനായിരുന്നു പദ്ധതി. ഈ ഗോഡൗണാണ് പോലീസ് റെയ്ഡില്‍ കണ്ടെത്തിയത്. ഇത് അടുത്തുള്ള രാജ്യത്തേക്ക് കയറ്റി അയയ്ക്കാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം.  ലഹരിമരുന്ന് കടത്ത് തടയുന്നതിന് മറ്റ് പോലീസ് ഏജന്‍സികളുടെ വിവര കൈമാറ്റവും വൈദഗ്ധ്യവും സഹായകമായെന്ന് അന്വേഷണസംഘം പറഞ്ഞു. ഇത് ദുബായ് പോലീസിന്റെ വിജയമാണെന്നും ലഹരിമരുന്ന് കടത്ത് പോലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ദുബായ് പൊലീസ് ജനറല്‍ കമാന്‍ഡ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ