Subair Murder Case : പാലക്കാട് സുബൈർ വധക്കേസിൽ മൂന്നുപേരെ പിടികൂടിയെന്ന് പൊലീസ്
ആറുമുഖൻ, ശരവണൻ ,രമേശ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
Palakkad : പാലക്കാട് സുബൈർ വധക്കേസിൽ കൊലപാതകം നടത്തിയ സംഘത്തിലെ മൂന്നുപേരെ പിടികൂടിയെന്ന് പൊലീസ്. നിലവിൽ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് പ്രതികളെ ചോദ്യം ചെയ്ത് വരികെയാണ്. ആറുമുഖൻ, ശരവണൻ ,രമേശ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. റിപ്പോർട്ടുകൾ അനുസരിച്ച് പാലക്കാടിന് അടുത്ത നിന്നാണ് പ്രതികളെ കണ്ടെത്തിയത്. കൂടാതെ പിടിയിലായ രമേശന്റെ പേരിലാണ് പിടികൂടിയ കാറും വാടകയ്ക്ക് എടുത്തിരുന്നത്.
ഇവരെ നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും കുറ്റകൃത്യത്തിൽ പങ്ക് തെളിയിക്കുന്ന വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നത്. കൊലപാതകം നടന്ന് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ ആക്ഷേപം ഉണ്ടായിരുന്നു . കൊലപാതകത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
ALO READ: Subair Murder Case: പാലക്കാട് സുബൈർ വധം; നാല് പേരെ കസ്റ്റഡിയിലെടുത്തു
എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിച്ച് വരികെയാണ്. ഏപ്രിൽ 15 (വെള്ളിയാഴ്ച) ഉച്ചയ്ക്ക് പള്ളിയില്‍ നിസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഉപ്പയുടെ കണ്‍മുന്നില്‍ വെച്ചാണ് സുബൈറിനെ (Subair Murder Case) അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ വരുകയായിരുന്ന സുബൈറിനെ രണ്ടു കാറിലെത്തിയ അക്രമികൾ ഇടിച്ചിട്ടശേഷമായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്.
സുബൈറിന്റെ കൊലപാതകം രാഷ്ട്രീയമെന്ന് എഫ്ഐആറിൽ പറഞ്ഞിട്ടുണ്ട്. എഫ്‌ഐആറിൽ രാഷ്ട്രീയ വിരോധം വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. നടന്നത് മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണെന്ന കൊല്ലപ്പെട്ട സുബൈറിന്റെ അച്ഛന്‍ അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉണ്ടായ രണ്ടാമത്തെ കൊലപാതകമായിരുന്നു ഇത്. ആർഎസ്എസിന്റെ മുൻ ശാരിരിക ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേൽമുറിയിൽ വെച്ചാണ് സംഭവം. സംഭവത്തിന് പിന്നിൽ എസ്ഡിപിഐയാണ് ബിജെപി ആരോപിച്ചു.
ഏപ്രിൽ 16 ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. മേൽമുറിയിലെ കടയിൽ കയറിയാണ് ആർഎസ്എസ് നേതാവിനെ അക്രമികൾ വെട്ടിക്കൊന്നത്. തലയ്ക്കും കൈക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ശ്രീനിവാസന്റെ കൊലപാതകത്തിനിടെ പാലക്കാട് കൊടുന്തറപ്പുള്ളയിൽ വേറെ ഒരാൾക്കും കൂടി വെട്ടേറ്റു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...