പാലക്കാട്: പാലക്കാട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് (Palakkad Parallel Exchange) കേസിലെ മുഖ്യപ്രതി (Main accused) മൊയ്തീൻകോയ പിടിയിൽ. പാലക്കാട് ടൗൺ നോർത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകിട്ട് കോഴിക്കോട് (Kozhikode) നല്ലളത്തുവച്ചാണ് ഇയാളെ കസ്റ്റഡിയിൽ (Custody) എടുത്തതെന്ന് പാലക്കാട് ‍DYSP പി.സി.ഹരിദാസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് നടത്തിയിരുന്നത് ഇയാളുടെ സഹോദരനാണ്. എട്ടു വർഷമായി പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിൽ ‘കീർത്തി ആയുർവേദിക്’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മെ‍ായ്തീൻകേ‍ായ. ഇന്റലിജൻസ് ബ്യൂറേ‍ാ നൽകിയ വിവരമനുസരിച്ച് പോലീസ് പരിശോധന നടത്തുകയും കടമുറിയിൽ സമാന്തര എക്സ്ചേഞ്ച് കണ്ടെത്തുകയുമായിരുന്നു. സ്ഥാപനത്തിന്റെ പേരിൽ 200 ഓളം സിം കാർഡുകൾ എടുത്തിട്ടുണ്ട്.


Also Read: Kozhikode Parallel Telephone Exchange : സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ദേശീയ അന്വേഷണ ഏജൻസി കോഴിക്കോട്ടെത്തി വിവരങ്ങൾ ശേഖരിച്ചു


പ്രതിയുടെ മൊഴികളിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് പാലക്കാട് ഡിവൈഎസ്പി ഹരിദാസ് പറഞ്ഞു. സമാന്തര എക്സ്ചേഞ്ചുകളുടെ മറവില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനം, ഹവാല, മയക്കുമരുന്ന് ഇടപാടുകള്‍ നടന്നിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങളിൽ സൈബർ ഫോറൻസിക്ക് റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ പറയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


Also Read: Parallel Telephone Exchange പിടികൂടി; കൊരട്ടിയിൽ മൂന്ന് പേർ പിടിയിൽ


സെപ്റ്റംബർ 14 ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറിയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിവന്നത് പോലീസ് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. വിദേശത്തുനിന്നുളള ഫോൺകോളുകൾ എസ്ടിഡി കോളുകളാക്കി മാറ്റി ലാഭം ഉണ്ടാക്കലാണ് ഇയാളുടെ ഇടപാടെന്ന് പോലീസ് പറഞ്ഞു. ഇയാളെ നാട്ടുകാർ ബിഎസ്എൻഎൽ കോയ എന്നാണ് വിളിച്ചിരുന്നത്.  


Also Read: Parallel telephone exchange case പ്രതിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം


മൊയ്തീൻ കോയയുടെ മകൻ ഷറഫുദ്ദീൻ കേ‍ാഴിക്കേ‍ാട് ചേവായൂർ സ്റ്റേഷനിലും, സഹോദരൻ ഷബീർ കോഴിക്കോട് സ്റ്റേഷനിലും സമാന്തര എക്സ്ചേഞ്ച് കേസിൽ (Parallel Exchange Case) പ്രതികളാണ്. മൊയ്തീൻ കോയക്കെതിരെ 2 മാസം മുമ്പ് മലപ്പുറം പോലീസ് (Police) കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ കഴിയവേയാണ് പാലക്കാട് പോലീസിന്റെ (Palakkad Police) പിടിയിലായത്. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.