പാലക്കാട്:  മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവീൽദാർമാരുടെ മരണത്തിൽ ദുരൂഹത നാങ്ങുന്നു. കേസിലെ സ്ഥലമുടമ അറസ്ററിലായി. മുട്ടിക്കുളങ്ങര സ്വദേശിയായ സുരേഷാണ് അറ്സ്റ്റിലായത്.  പന്നിക്കായി ഒരുക്കിയ വൈദ്യുതി കെണിയാണിതെന്നും പോലീസുകാരുടെ മൃതദേഹം കൊണ്ടെയിട്ടതാണെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിക്കെതിരെ ഐപിസി 304, 201 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2016-ലും പന്നിക്ക് കെണി വെച്ച കേസിൽ ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരുന്നു.  കഴിഞ്ഞദിവസമാണ് സംഭവം. പാലക്കാട് മുട്ടിക്കുളങ്ങര കെഎപി ബറ്റാലിയനിലെ ഹവീല്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്.  മൃതദേങ്ങൾ ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് കിടക്കുകയായിരുന്നു.


ബാഡ്മിന്റണ്‍ കളിച്ച്‌ മടങ്ങവെയായിരുന്നു ഇരുവരുടേയും മരണം എന്നാണ്  പ്രാഥമിക നിഗമനം. ഏറെ വൈകിയിട്ടും ക്യാമ്പിലെ താമസ സ്ഥലത്ത് എത്താതായതോടെ സഹ പ്രവർത്തകർ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ച് തിരച്ചില്‍ തുടങ്ങി. എന്നാൽ പോലീസുകാരെ എവിടെയും കണ്ടെത്താനായില്ല. 


രാവിലെ വീണ്ടും തെരച്ചില്‍ വ്യാപിപ്പിച്ചപ്പോഴാണ് വയലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏആർ ക്യാമ്പിലെ തന്നെ അസി. കമാന്‍ഡന്റും ദേശിയ കായിക താരവുമായ സിനിമോളുടെ ഭർത്താവുമാണ് മരിച്ച അശോകന്‍. കാവശ്ശേരി സ്വദേശിയാണ് മോഹന്‍ദാസ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ