പാലക്കാട് പൊലീസുകാരുടെ മരണം; രണ്ട് പേർ കസ്റ്റഡിയിൽ
ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാനില്ലായിരുന്നു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് കാവശ്ശേരി സ്വദേശി മോഹൻദാസും , എലവഞ്ചേരി സ്വദേശി അശോകനും മീൻ പിടിക്കാനായി പോയത്.
പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനു സമീപം ഇന്ന് രാവിലെയാണ് രണ്ടു പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റതാണ് ഇരുവരുടെയും മരണ കാരണമെന്ന് പ്രാധമിക പരിശോധനയിൽ പോലീസ് കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പന്നിയെപ്പിടിക്കാൻ ഒരുക്കിയ വൈദ്യുതി കെണിയിൽ വീണതാകാം ഇരുവരെയും മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയത്. കെണി ഒരുക്കിയ രണ്ട്പേരെ പോലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്.
Read Also: പന്ത്രണ്ടാംക്ലാസ് മതി എമിറേറ്റ്സ് എയർലൈനിൽ ജോലി നേടാം; ആകർഷക ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണ കാരണം എന്തായിരുന്നുള്ളു എന്നതിനെപ്പറ്റി വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ എന്ന് സംഭവ സ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു.
ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാനില്ലായിരുന്നു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് കാവശ്ശേരി സ്വദേശി മോഹൻദാസും , എലവഞ്ചേരി സ്വദേശി അശോകനും മീൻ പിടിക്കാനായി പോയത്.
Read Also: പന്ത്രണ്ടാംക്ലാസ് മതി എമിറേറ്റ്സ് എയർലൈനിൽ ജോലി നേടാം; ആകർഷക ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
രാത്രി ഏറെ വൈകിട്ടും ഇരുവരും തിരികെ വരാതാതോടെ സഹപ്രവർത്തകർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ ഇരുവരുടെയും മൃതദേഹങ്ങൾ എ.ആർ ക്യാമ്പിന് പിറകിലെ പാടത്ത് കണ്ടെത്തുകയായിരുന്നു. വയലിൽ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...