RSS Worker Murder | സഞ്ജിത്തിനെ കൊലപ്പെടുത്തിയത് 5 പേര്‍ ചേര്‍ന്ന്; മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു, പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്
രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് (RSS worker Murder) 5 പേർ ചേർന്നാണെന്നും എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് (Police Remand Report). മൂന്ന് പേര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു. സംഭവത്തില്‍ എട്ട് പ്രതികളുണ്ടെന്ന് ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയിലും പറയുന്നുണ്ട്. പ്രതികളെല്ലാവരും പാലക്കാട് (Palakkad) ജില്ലയിൽ നിന്നുള്ളവരാണ്.
രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊല നടത്തിയത് അഞ്ച് പേര്‍ ചേര്‍ന്നാണ്. ഇവര്‍ക്ക് സഹായം നല്‍കാനായാണ് മറ്റ് മൂന്ന് പേര്‍ കൂടെയുണ്ടായിരുന്നത്. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പ്രതികൾ തിരിച്ചുപോയതെന്നും ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയില്‍ പറയുന്നുണ്ട്.
രണ്ട് പേരാണ് ഇതുവരെ കേസിൽ പോലീസ് പിടിയിലായിട്ടുള്ളത്. സംഘത്തിന്റെ കാറോടിച്ചയാളാണ് പിടിയിലായ ഒന്നാം പ്രതി. മറ്റൊരാൾ കൂടി പിടിയിലായിട്ടുണ്ട്.
നവംബർ 15നാണ് ആർ.എസ്.എസ് പ്തനാരി മണ്ഡല് ബൌദ്ധിക് പ്രമുഖ് ആയ സഞ്ജിത്തിനെ ഭാര്യയുമൊപ്പം ബൈക്കിൽ പോകവെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് പ്രതികളുടെ കാറിൻറെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...