Palakkad Shahjahan Murder Case: ഷാജഹാൻ കൊലപാതകം; കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് എസ്പി, രാഷ്ട്രീയ ബന്ധവും പരിശോധിക്കും
Palakkad Shahjahan Murder Case Latest Update : ഇതുവരെ കേസിൽ രണ്ട് പ്രതികളെയാണ് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി നവീനെയും അഞ്ചാം പ്രതി സിദ്ധാർഥിനെയും ആണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തത്.
Palakkad Shahjahan Murder Case Update: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു മരിച്ച കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിച്ച് വരികെയാണെന്ന് ജില്ലാ പൊലീസ് മേധാവി. കൂടാതെ കേസിൽ ഇനിയും പിടിയിലാകാനുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്പി അറിയിച്ചിട്ടുണ്ട്. ഇതുവരെ കേസിൽ രണ്ട് പ്രതികളെയാണ് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി നവീനെയും അഞ്ചാം പ്രതി സിദ്ധാർഥിനെയും ആണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ. ആഗസ്റ്റ് 15 ന് രാത്രിയോടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഒരാളെ പട്ടാമ്പിയിൽ നിന്നും മറ്റേയാളെ പൊള്ളാച്ചിയിൽ നിന്നും പിടികൂടിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ഷാഹജാനെ വെട്ടിക്കൊന്ന കേസിൽ മൊത്തം എട്ട് പ്രതികളാണുള്ളത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഷാജഹാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നല്‍കിയ മൊഴി. കേസ് അന്വേഷണത്തിനായി പാലക്കാട് ഡിവൈഎസ്പി വി.കെ.രാജുവിന്റെ മേല്‍നോട്ടത്തില്‍ 19 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമാണോ എന്നത്തിൽ വ്യക്തത ഇല്ലെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ആദ്യ നിലപാടെങ്കിലും സംഭവത്തിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വൈകിട്ട് പുറത്തുവന്നതോടെ ഇതു സംബന്ധിച്ച കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്.
കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമാണെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. പ്രതികളിൽ ചിലര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചവരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് സിപിഎമ്മും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നത്. പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനു നേരെ ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമം ഉണ്ടായത്. കൊലയ്ക്ക് പിന്നിൽ സിപിഎം തന്നെയെന്നാണ് ആർഎസ്എസ് ആരോപിക്കുന്നത്. രാത്രി 9.30 ഓടെ കൊട്ടേക്കാട് ഒരു കടയിൽ സാധനം വാങ്ങാൻ നിൽക്കുമ്പോഴായിരുന്നു അക്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...