Pathanapuram: പത്തനാപുരത്ത് പാൻ മസാല പിടികൂടി
Pathanapuram News: ലഹരി മാഫിയക്കെതിരെയുള്ള നടപടി തുടരുമെന്ന് ഇൻസ്പെക്ടർ ജയകൃഷ്ണൻ അറിയിച്ചു.
കൊല്ലം: പത്തനാപുരത്ത് ഇന്നോവ കാറിൽ കടത്തി കൊണ്ടുവന്ന 80,000 രൂപയുടെ പാൻ മസാല ഉൽപ്പന്നങ്ങൾ പത്തനാപുരം പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം എസ് ഐ ശരലാലിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് KL 03 W 0574 നമ്പർ ഇന്നോവ കാറിൽ കടത്തിക്കൊണ്ടുവന്ന 800 പാക്കറ്റ് പാൻമസാല പത്തനാപുരം ടൗണിൽ വച്ച് പിടികൂടിയത്.
ഇത് വില്പനയ്ക്കായി കൊണ്ടുവന്ന പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ സമീപം നിസാം മൻസിലിൽ അൻവർ (57) നെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം എസ്.ഐ ശരലാൽ, സിവിൽ പോലീസ് ഓഫീസർമാരായ മൻഷാദ്, അനൂപ്, രാജീവ്, ഹരിപ്രസാദ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് വാഹനം പിടികൂടിയത്. പാൻ മസാല കടത്താനുപയോഗിച്ച വാഹനം കോടതിക്ക് കൈമാറും. ലഹരി മാഫിയക്കെതിരെയുള്ള നടപടി തുടരുമെന്ന് ഇൻസ്പെക്ടർ ജയകൃഷ്ണൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.