Panoor Bomb Exploison: പാനൂര്‍ ബോംബ് സ്ഫോടനം; അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ വ്യാപക പരിശോധന
Security Force: പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പോലീസിന്റെയും സിആര്‍പിഎഫിന്‍റേയും നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
കോഴിക്കോട്: കണ്ണൂര്‍ പാനൂരിലെ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് - കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപക പരിശോധന. സുരക്ഷാസേനയാണ് പരിശോധന ശക്തമാക്കിയത്. പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പോലീസിന്റെയും സിആര്‍പിഎഫിന്‍റേയും നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ചെറ്റക്കണ്ടിപാലം, ഉമ്മത്തൂർ, കായലോട്ട് താഴെ, പെരിങ്ങത്തൂർ ഭാഗങ്ങളിലാണ് സുരക്ഷാസേന പരിശോധന നടത്തിയത്. സിആർപിഎഫ്, കേരള പോലീസ് എന്നിവര്‍ക്കൊപ്പം ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു.
പാനൂർ കുന്നോത്ത് പറമ്പിൽ ബോംബ് നിർമ്മാണത്തിനിടെ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയത്. ചെക്യാട് പഞ്ചായത്തിലെ ചെറ്റക്കണ്ടി, കായലോട്ട് താഴെ എന്നിവിടങ്ങളില്‍ സിആര്‍പിഎഫും പോലീസും റൂട്ട്മാർച്ച് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.