Fire Accident: വില്ലേജ് ഓഫീസ് കെട്ടിടത്തിൽ വീണ്ടും തീപിടിത്തം; രണ്ടു മാസത്തിനിടയിൽ ഇത് അഞ്ചാം തവണ
Fire At Village Office: വില്ലേജ് ഓഫിസിന്റെ പുറകിലത്തെ ടോയിലറ്റിലാണ് ഇന്ന് തീപിടിത്തം ഉണ്ടായിരിക്കുന്നത്. സംഭവത്തെ കുറിച്ച് പാറശ്ശാല പോലീസ് അന്വേഷിക്കുന്നതല്ലാതെ പിന്നിലാരെന്ന കാര്യത്തിൽ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല.
തിരുവനന്തപുരം: പാറശാല പരശുവയ്ക്കൽ വില്ലേജ് ഓഫീസ് കെട്ടിടത്തിൽ വീണ്ടും തീപിടിത്തം ഉണ്ടായി. വില്ലേജ് ഓഫീസിൽ രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് തീയിടാൻ ശ്രമം നടത്തുന്നത്. അതും പോലീസ് കാവൽ നിൽക്കുമ്പോൾ.
Also Read: വിയ്യൂർ ജയിലിൽ സംഘർഷം; കൊടി സുനിയും സംഘവും ജീവനക്കാരെ ആക്രമിച്ചു
വില്ലേജ് ഓഫിസിന്റെ പുറകിലത്തെ ടോയിലറ്റിലാണ് ഇന്ന് തീപിടിത്തം ഉണ്ടായിരിക്കുന്നത്. സംഭവത്തെ കുറിച്ച് പാറശ്ശാല പോലീസ് അന്വേഷിക്കുന്നതല്ലാതെ പിന്നിലാരെന്ന കാര്യത്തിൽ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. മൂന്നുവര്‍ഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിലാണ് അജ്ഞാതന്‍റെ ആക്രമണം ഉണ്ടായിരിക്കുന്നത്. ദിവസങ്ങളുടെ ഇടവേളയില്‍ അഞ്ചാം തവണയാണ് ഈ കത്തിക്കാൽ ശ്രമം.കഴിഞ്ഞ തവണ ഓഫീസ് മുറിയുടെ എയര്‍ഹോള്‍ വഴിയാണ് അകത്തേക്ക് തീയിട്ടത്. പക്ഷെ അന്ന് ഭാഗ്യത്തിന് ഫയലില്‍ തീ വീണില്ല. തീപിടിച്ചത് തൊട്ടടുത്ത കസേരയിലാണ്. അന്ന് തീ പടരാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അതുപോലെ കഴിഞ്ഞ മാസം കെഎസ്ഇബി മീറിലും തീയിട്ടിരുന്നു. അന്നും വലിയ അപടമില്ലാതെ രക്ഷപ്പെട്ടു. ശേഷം ഈമാസം ആദ്യം പെട്രോൾ ഒഴിച്ച് തീയിടാനുള്ള ശ്രമം നടന്നുവെങ്കിലും അന്നും കാര്യമായി ഒന്നും നടന്നിട്ടില്ല.
Also Read: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും; ഭോലേനാഥന്റെ കൃപയാൽ ലഭിക്കും വൻ നേട്ടങ്ങൾ!
സംഭവത്തിനു പിന്നിൽ സാമൂഹ്യവിരുദ്ധരാണോ അതോ ഫയല്‍ ഏതെങ്കിലും നശിപ്പിക്കാന്‍ നടക്കുന്നവരാണോ എന്നൊന്നും ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനാകാതെ കുഴങ്ങിയിരിക്കുകയാണ് പാറശ്ശാല പോലീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.