പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അമ്മുവിൻറെ അച്ഛന്‍ രംഗത്ത്. പ്രിന്‍സിപ്പലും വാര്‍ഡനും പറയുന്ന കാര്യങ്ങളിൽ സ്ഥിരതയില്ലെന്നും. കോളേജിന് അടുത്ത് നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും കുട്ടിയെ ദൂരേക്ക് കൊണ്ടുപോയത് എന്തിനാണെന്നതില്‍ സംശയമുണ്ടെന്നും. കല്ലില്‍ വീണ ഒരാള്‍ക്ക് കാലിന് മാത്രമല്ലല്ലോ പരിക്ക് സംഭവിക്കുകയെന്നും അമ്മുവിൻറെ അച്ഛന്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നഴ്‌സിംഗ്‌ വിദ്യാർഥി അമ്മു സജീവന്റെ മരണം; അറസ്റ്റിലായ മൂന്ന്‌ വിദ്യാർഥികളെയും 27 വരെ കസ്റ്റഡിയിൽ വിട്ടു


മകള്‍ക്ക് നീതി ലഭിക്കണമെന്നും സംഭവ ദിവസം ഹോസ്റ്റലില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും തന്റെ മകള്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പള്‍ പലപ്പോഴും പലതാണ് പറയുന്നതെന്നും . അദ്ദേഹത്തിന് സ്ഥിരതയില്ല. ഹോസ്റ്റല്‍ വാര്‍ഡനും അധ്യാപകരും ആണ് സാമ്പത്തവം വിളിച്ചറിയിച്ചതെന്നും വാര്‍ഡൻ ആദ്യം പറഞ്ഞത് കാലിന് ചെറിയ പൊട്ടുണ്ടെന്നാണ്. പിന്നീട് ചോദിച്ചപ്പോഴാണ് തുണിയെടുക്കാന്‍ പോയപ്പോള്‍ ടെറസില്‍ നിന്ന് കാല്‍വഴുതി വീണതാണെന്ന് പറഞ്ഞത്.  അപ്പോഴും ഗുരുതരമായ അപകടമാണ് ഉണ്ടായതെന്ന് പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 


Also Read: നാട്ടിക അപകടം: മദ്യ ലഹരിയിൽ വാഹനമോടിച്ചത് ലോറിയുടെ ക്ലീനർ; ഡ്രൈവറും ക്ലീനറും അറസ്റ്റിൽ


കോളേജിന് അടുത്തുള്ള ഹോസ്റ്റലില്‍ എത്തിയിരുന്നെങ്കില്‍ എന്റെ കുഞ്ഞ് ഇപ്പോഴും ജീവിച്ചിരുന്നേനെ എന്നു പറഞ്ഞ അദ്ദേഹം മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആവർത്തിക്കുന്നു. നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ ദുരൂഹതകളേറുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പുസ്തകത്തിൽ അമ്മു എഴുതിയെന്ന് പറയുന്ന 'ഐ ക്വിറ്റ്' എന്നത് അമ്മുവിൻറെ കയ്യക്ഷരമല്ലെന്നും, ഫോണിന് നേരത്തെ പിന് ലോക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ സ്ക്രീൻ ലോക്ക് മാത്രമാണ് ഉള്ളതെന്നും. അതുകൊണ്ടുതന്നെ ഫോണിന്റെ ലോക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും ആരാണ് ഇത് ചെയ്തതെന്ന് അന്വേഷിക്കണമെന്നും കുടുംബാംഗങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരിന്നു.


Also Read: 12 വർഷത്തിന് ശേഷം വ്യാഴം നേർരേഖയിലേക്ക്; പുതുവർഷത്തിൽ ഇവർ പൊളിക്കും!


നിലവിൽ കേസിൽ അറസ്റ്റു ചെയ്ത സഹ വിദ്യാർത്ഥികൾകളായ അലീന, അഷിത, അഞ്ജന എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട് ഇവരെ 27 വരെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.  ഈ മാസം 15 നായിരുന്നു നഴ്‌സിംഗ് അവസാന വർഷ വിദ്യാർത്ഥിയായ അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.