പത്തനംതിട്ട: നഴ്സിങ് വിദ്യാർഥി അമ്മു സജീവന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് കോടതി 27 വരെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി വേണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം.
പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ആത്മഹത്യക്കുള്ള കാരണമാകും വിധം മാനസിക പീഡനമുണ്ടായെന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ALSO READ: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ മരണം; മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ
അറസ്റ്റിലായ മൂന്ന് പെൺകുട്ടികൾക്കെതിരെ അമ്മു സജീവിന്റെ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇവരിൽ നിന്ന് അമ്മു നിരന്തരമായ മാനസിക പീഡനം നേരിട്ടെന്നായിരുന്നു ആരോപണം. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ് സജീവ് (23) നവംബർ 15ന് ആണ് മരിച്ചത്.
പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ നാലാംവർഷ വിദ്യാർഥിനിയായിരുന്നു അമ്മു. വിദ്യാർഥിനി താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. വൈകിട്ട് കോളേജിൽ നിന്ന് തിരികെയെത്തിയ അമ്മുവിനെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ALSO READ: പത്തനംതിട്ട നഴ്സിങ് വിദ്യാർത്ഥിയുടെ മരണം; പ്രതികൾക്ക് ജാമ്യമില്ല
വീഴ്ചയിൽ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. സഹപാഠികളിൽ നിന്ന് അമ്മുവിന് മാനസിക പീഡനം ഏൽക്കേണ്ടി വന്നുവെന്നും ക്ലാസിലും ഹോസ്റ്റലിലും ഇവർ ശല്യം ചെയ്തിരുന്നതായും അമ്മുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.